0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.6K

വിശപ്പുണ്ട്, ഞാൻ കഴിക്കുവാ. അവൾ വരുമ്പോൾ കഴിച്ചോളും,"

അവൻ ഒരു വലിയ കഷ്ണം ചിക്കൻ വായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
​ഫൈസി ഒന്നും മിണ്ടിയില്ല. അവൻ മനസ്സിൽ മറ്റൊരു പ്ലാൻ മെനയുകയായിരുന്നു.

അജു വീട്ടിലുള്ളിടത്തോളം തനിക്ക് ഐഷുവിനെ സ്വസ്ഥമായി ഒന്ന് തൊടാൻ പോലും കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു.

​"എടാ അജൂ... നാളെ നീ ഒന്ന് കോയമ്പത്തൂർ വരെ പോകണം. നമ്മുടെ പാർലറിലേക്ക് കുറച്ച് പുതിയ മിഷീനുകളും സാധനങ്ങളും വാങ്ങാനുണ്ട്. നീ പോയാൽ കാര്യങ്ങൾ പെട്ടെന്ന് നടക്കും. രണ്ട് ദിവസം കൊണ്ട് തിരിച്ചു വരാമല്ലോ.

എനിക്ക് ഈ ക്വാറന്റൈൻ ഒക്കെ കഴിഞ്ഞു വന്നതല്ലേ ഉള്ളൂ, വല്ലാത്ത ക്ഷീണം,

" ഫൈസി വളരെ കാര്യമായി തന്നെ പറഞ്ഞു.
​അജു ബിരിയാണി ചവയ്ക്കുന്നത് നിർത്തി ഫൈസിയെ ഒന്ന് നോക്കി. "നാളെയാ? നടക്കില്ല ഇക്കാ... ഈ മാസം ഫുൾ ടൂർണമെന്റ് നടക്കുവാ. എനിക്ക് രാവിലെ ട്രെയിനിങ്ങും വൈകുന്നേരം മാച്ചും ഉണ്ട്. ടീമിൽ നിന്നും എനിക്ക് മാറി നിൽക്കാൻ പറ്റില്ല."

​"എടാ, അത് അത്ര അത്യാവശ്യമുള്ള കാര്യമായതുകൊണ്ടാ ഞാൻ നിന്നോട് പറയുന്നത്. കളി പിന്നെയും കളിക്കാമല്ലോ," ഫൈസിയുടെ ശബ്ദത്തിൽ അല്പം അമർഷം കലർന്നു.

​"അത് പറ്റില്ല. ക്ലബ്ബിന്റെ പ്രധാന കളിക്കാരനാ ഞാൻ. ഇക്കയ്ക്ക് പോകാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും വിട്ടോ. അല്ലെങ്കിൽ ഇക്ക തന്നെ പൊക്കോ. എനിക്ക് ഇപ്പൊ ഫുട്ബോൾ ആണ് പ്രധാനം," അജു കടുപ്പത്തിൽ തന്നെ മറുപടി നൽകി.

​"നിനക്ക് വീട്ടിലെ കാര്യങ്ങളേക്കാൾ വലുതാണോടാ ഈ പന്ത് തട്ട്? ഞാൻ പറയുന്നത് നീ ഒന്ന് അനുസരിക്കില്ലേ?" ഫൈസിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി.

​"ഇക്ക

💬 Comments

View all comments