0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.6K

ആലോചിച്ചു. ഫൈസിക്ക് തന്നെ തനിച്ചു കിട്ടാനാണ് അജുവിനെ നാടു കടത്താൻ നോക്കുന്നതെന്ന് അവൾക്ക് നന്നായി അറിയാം. പക്ഷേ, അജുവിനെ പെട്ടെന്ന് നിർബന്ധിച്ചാൽ അവന് സംശയം തോന്നുമെന്ന് അവൾ ഭയപ്പെട്ടു. കൂടാതെ, അജുവിന്റെ ഫുട്ബോളിനോടുള്ള ഭ്രാന്തും അവൾക്കറിയാം.

​"കാക്കു... അവൻ പറയുന്നത് ശരിയല്ലേ,"

ഐഷു പതുക്കെ ഫൈസിയുടെ പക്ഷം വിട്ട് സംസാരിക്കാൻ തുടങ്ങി.

"മാച്ച് നടക്കുമ്പോൾ അവൻ എങ്ങനെയാ പോകുന്നത്? അത് അവന്റെ കരിയറിലെ വലിയ കാര്യമാ.""

"ഈ നാട്ടിൽ ഇവന്റെ ടീമിനെക്കാൾ ഗതിയില്ലാത്ത ടീം വേറെ ഇല്ലാ... "

ഫൈസി അത് പറഞ്ഞതും അജു പല്ല് കടിച്ചവനെ നോക്കി.. ഐഷു ചിരി അടക്കാൻ ഒന്ന്. പാടുപെട്ടു...

"ഇക്കുവും അജുവും നാട്ടിലെത്തിയാൽ പിന്നെ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അതുകൊണ്ട് മോൻ ദേഷ്യം പിടിക്കണ്ട. സാധനം വാങ്ങാൻ ഇത്ര അത്യാവശ്യമാണെങ്കിൽ നമുക്ക് വേറെ വഴി നോക്കാം."

​അജുവിന് ഐഷുവിന്റെ സപ്പോർട്ട് കിട്ടിയപ്പോൾ വലിയ ആശ്വാസമായി. അവൻ ഫൈസിയെ നോക്കി നാക്ക് നീട്ടി കാണിച്ചു.

ഫൈസി ദേഷ്യവും നിരാശയും കൊണ്ട് പല്ല് കടിച്ചുകൊണ്ട് അവളെ നോക്കി.

'എടീ പൊട്ടി... നിന്നെ ഒന്ന് സ്വസ്ഥമായി കിട്ടാനല്ലേ ഞാൻ ഇതെല്ലാം ചെയ്യുന്നത്' എന്ന് അവന്റെ കണ്ണുകൾ അവളോട് വിളിച്ചു പറഞ്ഞു. പക്ഷേ ഐഷു അതൊന്നും കാണാത്ത ഭാവത്തിൽ ബിരിയാണി പ്ലേറ്റ് വലിച്ചടുപ്പിച്ചു.

​"ശരി ശരി... ഈ പൊട്ടത്തിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലല്ലോ," ഫൈസി പതുക്കെ മന്ത്രിച്ചു.

"ഇനിയിപ്പോ തർക്കിച്ചിട്ട് കാര്യമില്ല. ഭക്ഷണം കഴിക്കാം. ബാക്കി നാളെ നോക്കാം."
​ഫൈസി ദേഷ്യത്തോടെ ബിരിയാണി വായിലേക്ക് വെച്ചു. അജു വിജയശ്രീലാളിതനായി ഐഷുവിനോട് ഫുട്ബോൾ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ, ഐഷു

💬 Comments

View all comments