Chapter Title : മധുര പതിനെട്ടിൽ ആയിഷ 5 [ഗില്ലി ബാല]
ട്രെയിനിങ് ഉള്ളതല്ലേ?" ഫൈസി ഗൗരവത്തിൽ പറഞ്ഞു.
അജു ഒന്ന് പുച്ഛിച്ചു ചിരിച്ചു.
"ഓ... അനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ താൻ പോയി കിടക്കടോ വയസ്സാ! ഞങ്ങൾക്ക് ഉറങ്ങാൻ സമയമായിട്ടില്ല. ഞങ്ങൾ കുറച്ചു നേരം കൂടി ഇവിടെ സംസാരിച്ചിരിക്കും. അല്ലേടി ഐഷൂ?"
ഫൈസിക്ക് ശരിക്കും ശുണ്ഠി വന്നു. തന്റെ അനിയൻ തന്നെ നോക്കി 'വയസ്സാ' എന്ന് വിളിച്ചതും പോരാ, താൻ പറഞ്ഞത് അനുസരിക്കാതെ ഐഷുവിനോടൊപ്പം ഇരിക്കാൻ നോക്കുന്നു. ഫൈസി ദേഷ്യത്തോടെ അജുവിനെ ഒന്ന് തല്ലാനായി കൈ ഓങ്ങി എഴുന്നേറ്റു.
"എടാ നിനക്ക് വല്ലാതെ അഹങ്കാരം കൂടുന്നുണ്ടല്ലോ!"
"അയ്യോ... ഇക്കു... വേണ്ട!" ഐഷു ഉടനെ ഇടയിൽ കയറി ഫൈസിയെ തടഞ്ഞു.
"അവൻ തമാശയ്ക്ക് പറഞ്ഞതല്ലേ? നീ എന്തിനാ ഇങ്ങനെ ഗൗരവക്കാരനാകുന്നത്? നീ വേണമെങ്കിൽ പോയി കിടന്നോ, ഞങ്ങൾ ഒരു പത്തു മിനിറ്റ് കൂടി ഇരുന്നിട്ട് വരാം."
ഐഷുവും തന്നെ പിന്താങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഫൈസി വല്ലാതെ നിരാശനായി. അജുവിനെ അവിടെ തനിച്ചാക്കി ഐഷുവിനെ മാത്രം മുകളിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ഒരു വഴിയുമില്ല. അവൻ പല്ല് കടിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.
"നീ ഇങ്ങനെയൊക്കെ അവനെ ലാളിച്ചു വെച്ചോ. നാളെ അവൻ നിന്റെ തലയിൽ കയറി നിരങ്ങും," ഫൈസി ദേഷ്യത്തോടെ മുറുമുറുത്തുകൊണ്ട് പടികൾ കയറി താഴേക്ക് പോയി.
താഴെ അജുവും ഐഷുവും പൊട്ടിച്ചിരിച്ചു. ഫൈസി പടികൾ കയറുമ്പോൾ തന്റെ പ്ലാനുകൾ ഓരോന്നായി പൊളിയുന്നതിന്റെ സങ്കടത്തിലായിരുന്നു. പക്ഷേ, രാത്രി ഇനിയും ബാക്കിയുണ്ട്. അജു ഉറങ്ങുന്നതും കാത്ത് അവൻ മുകളിൽ തന്റെ മുറിയിൽ കാത്തിരിക്കാൻ തീരുമാനിച്ചു.
___
”നീ എന്തിനാടാ എപ്പോളും കാക്കുവിനോട് തല്ല് പിടിക്കണേ.? അങ്ങേരു
💬 Comments
View all comments