Chapter Title : മധുര പതിനെട്ടിൽ ആയിഷ 5 [ഗില്ലി ബാല]
നിന്റെ ഇക്ക ആണെന്ന് മറക്കണ്ടാ കേട്ടോ. “
ഐഷു അജുവിനെ ഉപദേശിക്കും. പോലെ. പറഞ്ഞു..
“ ഓ ഇക്ക..,
ഞങ്ങൾ പണ്ടേ ഇങ്ങനാ. അയ്നിപ്പോ എന്താ കൊഴപ്പോം…”
അവൻ ചോദിച്ചു..
“ ഒരു കുഴപ്പോം ഇല്ല.. നീ ഇനി കളിക്കുന്നുണ്ടോ. “
അവൾ ചോദിച്ചു
“ ഇണ്ട്…
ബാ…ഒരു കളികൂടെ കളിച്ചിട്ട് വേണം ഉറങ്ങാൻ
അജു പറഞ്ഞു…
അവർ വീണ്ടും കളി തുടങ്ങി. അരങ്ങിലുണ്ടായിരുന്നു അജുവും ഹൻസിയും തകർത്താടി.
അവർ കരുതിയത് പോലെ ആ കളി അത്ര പെട്ടെന്ന് അവസാനിച്ചില്ല…
ഇടുന്ന കരുക്കൾ കളിയുടെ നീട്ടത്തെ കൂട്ടി കൂട്ടി വന്നു…
ഇടയിൽ ഫൈസി ഒരുപാട് തവണ വന്ന് നോക്കുന്നുണ്ടായിരുന്നു.. അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ അവൻ കുറച്ചൊന്നുമല്ല വിയർത്തത്..
അവസാനം തീരാത്ത അമർഷത്തോടെ ഫൈസി പോയി കിടന്നു. ഏകദേശം 1 മണിക്കൂറോളം നീണ്ടു നിന്ന കളി അവസാനം അജു തന്നെ ജയിച്ചു.
“ഹേയ്…
വീണ്ടും വിജയം. കണ്ട് പഠിക്കടി എന്നെ. “
“ഒരു കളിയല്ലേ ജയിച്ചേ.? ഒരുപാട് ഞെളിയല്ലേ.”
ഐഷു അവനെ തള്ളിക്കോണ്ട് പറഞ്ഞു.
“ അപ്പൊ കഴിഞ്ഞ കളിയോ. “
“ആഹ്,, എന്നാ രണ്ട്…എന്തായാലും മതി കളിച്ചത്.
പോയി കിടന്നുറങ്ങിയെ. നാളെ എന്തോ മാച്ച് ഉണ്ടെന്നല്ലേ പറഞ്ഞെ. “
ഐഷു അവനോട് പറഞ്ഞു..
“ നിങ്ങക്ക് രണ്ടുപേർക്കും ന്താ എന്നെ ഉറക്കാൻ ഇത്ര ധൃതി. ഉറക്കം വരുമ്പോ ഞാൻ പോവും.”
അതും പറഞ്ഞുകൊണ്ട് അവൻ ഫോൺ എടുത്ത് തോണ്ടാൻ തുടങ്ങി. ഐഷു വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് വെള്ളം കുടിച്ചിട്ട് വരാമെന്നു പറഞ്ഞു താഴേക്ക് ചെന്നു..
💬 Comments
View all comments