0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.5K

പിന്നിക്കെട്ടി, സ്പോർട്സ് ജേഴ്സി ധരിച്ച് നിൽക്കുന്ന ആമിയുടെ മുഖത്ത് കടുത്ത ദേഷ്യമായിരുന്നു.

​"നീ ഇവിടെ വന്ന് ഓരോന്ന് പറയുന്നത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. നിന്റെ ഈ കോഴി സ്വഭാവം ഇപ്പൊ നാട്ടുകാരെ മൊത്തം അറിയിക്കണോ? ഓരോ പെൺകുട്ടികളെ കണ്ടാൽ നിനക്ക് ഇപ്പൊ ഇങ്ങനെയാണല്ലേ?" ആമി അവനെ ഒന്ന് ആഞ്ഞു നോക്കി.

​ഷാനി പതുക്കെ എഴുന്നേറ്റു. "അല്ല ആമി... നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. ഇത് അജുവിന്റെ കസിൻ ആണ്. ഞാൻ വെറുതെ ഒരു വിശേഷം ചോദിച്ചു ഇരുന്നതാ."

​"വിശേഷമല്ലടാ നീ ചോദിക്കുന്നത്, നീ വഷളത്തരമാണ് പറയുന്നത്. പന്ത് കളിക്കാനാണെങ്കിൽ അത് പോയി ചെയ്യ്, അല്ലാതെ ഇവിടെ വന്ന് പെങ്കുട്ടികൾക്ക് ട്യൂഷൻ എടുക്കണ്ട," ആമി അവനെ പിച്ചാൻ അടുത്തേക്ക് ചെന്നു.

​ഷാനി പേടിച്ച് കുറച്ചു ദൂരത്തേക്ക് മാറി നിന്നു. "പടച്ചോനെ... ഇവൾ ഇതെപ്പോ ഇവിടെ വന്നോ എന്തോ! നീ ഒന്ന് അടങ്ങ് ആമി... ഞാൻ പോവാ... ഞാൻ പോവാ..." അവൻ ആമിയെ പേടിച്ച് പതുക്കെ മൈതാനത്തേക്ക് ഓടി മറഞ്ഞു.

​അവരുടെ ഈ രസകരമായ പോര് കണ്ട് ഐഷുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല. ഷാനിയുടെ ആ പരുങ്ങലും ആമിയുടെ ആ തന്റേടവും കണ്ടപ്പോൾ അവൾ ഉറക്കെ ചിരിച്ചുപോയി.

​"സാരമില്ല കേട്ടോ... അവൻ ഇങ്ങനെയൊക്കെയാണ്. എല്ലാത്തിനെയും ഒന്ന് സുഖിപ്പിക്കാൻ നോക്കുന്നതാ," ആമി ചിരിച്ചുകൊണ്ട് ഐഷുവിന്റെ അടുത്തിരുന്നു.

"പേര് ഐഷു എന്നാണല്ലേ? അജു പറഞ്ഞിരുന്നു."

​"അതെ... ," അവൾ ചിരിച്ചു.

"നല്ല മറുപടിയാണ് നീ അവന് കൊടുത്തത്. അവൻ കുറെ നേരമായി ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു."

​"ഇവന്മാരെയൊക്കെ ഇങ്ങനെ തന്നെ

💬 Comments

View all comments