Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]
കൈകാര്യം ചെയ്യണം," ആമി ഒരു കണ്ണിറുക്കി പറഞ്ഞു.
"അജു നല്ല സ്പീഡിലാണല്ലോ ഇന്ന്... നിങ്ങളെ കാണിക്കാനാണെന്ന് തോന്നുന്നു."
അജുവും ഫ്രണ്ട്സും ഗ്രൗണ്ടിൽ ഓടുന്നത് നോക്കി അവർ രണ്ടുപേരും അവിടെയിരുന്ന് വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി. ഷാനിയുടെ പഞ്ചാരയടി അവിടെ തീർന്നുവെങ്കിലും ഐഷുവിന്റെ മനസ്സിൽ ആമി വന്ന ആ നിമിഷം ഒരു തമാശയായി തങ്ങിനിന്നു.
ഷാനി ഓടിപ്പോയ വഴിയിലേക്ക് നോക്കി ആമി ദീർഘശ്വാസം വിട്ടു. ഐഷു ചിരിയോടെ അവളെ നോക്കി ഇരുന്നു.
"അല്ല ആമി, ഈ ഷാനി നിന്റെ ആരെങ്കിലും ആണോ? നീ അവനെ ശരിക്കും വിറപ്പിച്ചു കളഞ്ഞല്ലോ," ഐഷു കൗതുകത്തോടെ ചോദിച്ചു.
ആമി ഒന്ന് ചിരിച്ചു, എന്നിട്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു.
"അവൻ എന്റെ കാമുകനാ ഐഷൂ... ഇതേപോലെ പഞ്ചാര അടിച്ച് ഓരോന്ന് പറഞ്ഞു എന്നെ അങ്ങ് വീഴ്ത്തിയതാ. വീണു കഴിഞ്ഞപ്പോഴാണ് ആളുടെ യഥാർത്ഥ സ്വഭാവം എനിക്ക് മനസ്സിലായത്. ഓരോ പെണ്ണിനെ കാണുമ്പോഴും ഇങ്ങേർക്ക് വല്ലാത്തൊരു ഇളക്കമാണ്. അതുകൊണ്ട് ഇപ്പൊ ഞാൻ ഇങ്ങനെ കൺട്രോളിൽ ഇട്ട് കൊണ്ടുനടക്കുവാ. ശരിക്കും പറഞ്ഞാൽ വാലിൽ കെട്ടിയ പാട്ട പോലെയാ അവൻ എന്റെ കൂടെ,"
ആമി ഗൗരവത്തിൽ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു കുസൃതിയുണ്ടായിരുന്നു.
ഐഷു പൊട്ടിച്ചിരിച്ചു പോയി.
"അപ്പൊ നിനക്ക് നല്ല പണിയാണല്ലോ കിട്ടിയത്."
"എന്ത് ചെയ്യാനാ, ഇഷ്ടപ്പെട്ടു പോയില്ലേ. അവന്റെ ഈ വായന അവസാനിപ്പിക്കാതെ എനിക്ക് സമാധാനം കിട്ടില്ല,"
ആമി പറഞ്ഞു നിർത്തിയപ്പോഴേക്കും അജു മൈതാനത്ത് നിന്നും കിതച്ചുകൊണ്ട് അവിടേക്ക് നടന്നു വന്നു.
അവന്റെ ജെഴ്സി വിയർപ്പിൽ കുതിർന്നിരുന്നു. മുടിയിഴകളിൽ നിന്നും വിയർപ്പുതുള്ളികൾ മുഖത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഐഷുവിന്റെയും ആമിയുടെയും
💬 Comments
View all comments