Chapter Title : മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]
ഇടയിലേക്ക് അവൻ വന്നു നിന്നു.
"എന്താടാ അജൂ... ഇന്ന് നേരത്തെ നിർത്തിയോ?" ഐഷു അവനെ നോക്കി ചോദിച്ചു.
അജു ഒന്ന് അമർത്തി ശ്വാസം വിട്ടു. ദൂരെ ഗ്രൗണ്ടിൽ തളർന്നിരിക്കുന്ന ഷാനിയെ അവൻ ഒന്നു നോക്കി. "ആഹ് .. ആ ഷാനിയെ സബ്ബ് ഇറക്കി. എന്തോ വല്ലാതെ കിതയ്ക്കുന്നു... അതുകൊണ്ട് ഇന്ന് ഇത്രയൊക്കെ മതി എന്ന് വെച്ചു,
" അജു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. സത്യത്തിൽ ഷാനി ഐഷുവിന്റെ അടുത്ത് വന്നിരുന്നത് അജുവിന് അത്ര പിടിച്ചിരുന്നില്ല.
അജു തന്റെ തോളിലെ ടവൽ എടുത്തു.
"ശരി, ഞാൻ പോയി കൈയും കാലും ഒന്ന് കഴുകി വരാം. എന്നിട്ട് നമുക്ക് പോകാം,
" അജു ടാപ്പിന് അടുത്തേക്ക് നടന്നു.
"എന്നാ ഞാനും ഉണ്ടല്ലോ കഴുകാൻ... എന്റെയും കൈയൊക്കെ ആകെ പൊടിയായി," എന്ന് പറഞ്ഞുകൊണ്ട് ആമിയും അജുവിന്റെ പിന്നാലെ എഴുന്നേറ്റു പോയി.
ഐഷു അവിടെയിരുന്ന് അവർ പോകുന്നത് നോക്കി. അജുവിന്റെ ആ കരുത്തുറ്റ ശരീരവും ആമിയുടെ ആ തന്റേടവും ചേരുമ്പോൾ ഒരു നല്ല കോമ്പിനേഷൻ ആണല്ലോ എന്ന് അവൾ വെറുതെ ഓർത്തു.
എന്നാൽ, ടാപ്പിന് അരികിലേക്ക് അവർ രണ്ടുപേരും മറഞ്ഞപ്പോൾ ഐഷുവിന്റെ മനസ്സിൽ വീണ്ടും ഫൈസിയുടെ മുഖം തെളിഞ്ഞു.
അജുവും ആമിയും പോയതോടെ ഐഷു വീണ്ടും തനിച്ചായി.
അവൾ വെറുതെ ഫൈസിക്ക് ഒരു മെസ്സേജ് അയച്ചു നോക്കി. "ഇക്കു... തിരക്കാണോ? ഞാൻ ഇവിടെ ഗ്രൗണ്ടിൽ ബോറടിച്ചിരിക്കുകയാണ്." പക്ഷേ മിനിറ്റുകൾ കഴിഞ്ഞിട്ടും റിപ്ലൈ ഒന്നും വന്നില്ല. ഷോപ്പിൽ നല്ല തിരക്കായിരിക്കും എന്ന് കരുതി അവൾ ഫോൺ ബാഗിൽ വെച്ചു.
അപ്പോഴാണ് ഷാനി വീണ്ടും
💬 Comments
View all comments