0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.9K

ഐഷു ആ ഗ്ലാസ് വാങ്ങി കയ്പ്പും ലഹരിയും നിറഞ്ഞ ആ ദുനിയാവിലേക്ക് തന്റെ ഇക്കുവിനൊപ്പം ആദ്യമായി ചുവടുവെച്ചു. ആ വൈകുന്നേരം അവർക്കിടയിലെ മൗനവും ചിരിയും മദ്യത്തിന്റെ ഗന്ധത്തോടൊപ്പം പടർന്നു കയറി.

​വൈകുന്നേരം ആറ് മണി. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ ദയനീയമായി തോറ്റതിന്റെ സങ്കടവും ക്ഷീണവുമായി അജു ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു.

ബൈക്ക് സ്റ്റാൻഡിലിട്ട് സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അകത്തുനിന്ന് ഐഷുവിന്റെ പൊട്ടിച്ചിരിയും ഫൈസിയുടെ എന്തോ പാട്ടും കേൾക്കുന്നുണ്ട്.

​അവൻ സംശയത്തോടെ അകത്തേക്ക് കയറി. ഹാളിന്റെ നടുവിലെ ടേബിളിൽ ഏകദേശം മുക്കാൽ ഭാഗവും കാലിയായ വോഡ്ക കുപ്പിയും ഗ്ലാസുമായി രാജാവിനെപ്പോലെ ഇരിക്കുകയാണ് ഫൈസി.

​അജു നെറ്റി ചുളിച്ചു. "എടാ... നീ ഇത് എന്ത് കാണിക്കുവാ? ആ പെണ്ണ് ഇവിടെ ഉള്ളപ്പോൾ തന്നെ നിനക്ക് ഇതൊക്കെ വേണോ? അവൾ കണ്ടാൽ എന്താ വിചാരിക്കുക?" അജു ദേഷ്യത്തിലും സങ്കടത്തിലുമായി ചോദിച്ചു.

​അജുവിന്റെ ചോദ്യം കേട്ട് ഫൈസി ഒന്ന് ഗ്ലാസ് ഉയർത്തി കാട്ടി ചിരിച്ചു. അപ്പോഴാണ് അടുക്കളയിൽ നിന്ന് ആ കാഴ്ച വന്നത്. ഐഷു കയ്യിൽ അച്ചാർ കുപ്പിയുമായി ആടി ആടി അങ്ങോട്ട് വരുന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരിക്കുന്നു, മുഖത്ത് ഒരു വല്ലാത്ത ചിരി.

​"അജൂൂൂ... നീ വന്നോടാ മുത്തേ..." ഐഷു നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു. അവൾ ടേബിളിന്റെ അരികിൽ വന്ന് ഒരു വശത്തേക്ക് ചരിഞ്ഞു നിന്നു.

​അജു ഞെട്ടിപ്പോയി. അവന്റെ കണ്ണുകൾ തള്ളിവന്നു. "ഐഷൂ! നീ... നീയും അടിച്ചോ? എന്റെ പടച്ചോനെ…ഈ ചെകുത്താൻ കുടുംബം മൊത്തം നാറ്റിച്ചല്ലോ…!" അവൻ തലയിൽ കൈവെച്ചു പോയി.

​ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു

,

💬 Comments

View all comments