0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.9K

"അവൾക്ക് ഒരു ടെസ്റ്റ് കൊടുത്തതാടാ... ഇപ്പോഴാ അവൾ ശരിക്കും എന്റെ അനിയത്തി ആയത്!"

​" ഇതിപ്പോ ഏട്ടനും അനിയത്തിയും കൂടി എന്റെ വീട് ഒരു ബാർ ആക്കിയല്ലോ!" അജു ദേഷ്യം മറന്ന് ചിരിച്ചുപോയി.

"ഞാൻ അവിടെ തോറ്റ വിഷമത്തിൽ വരുമ്പോൾ ഇവിടെ ഇതാ ആഘോഷം. എടി ഐഷൂ, നീ എന്തിനാ അച്ചാർ കുപ്പി ഇങ്ങനെ കക്ഷത്തിൽ വെച്ച് നടക്കുന്നത്?"

​ഐഷു അച്ചാർ കുപ്പി ഉയർത്തിപ്പിടിച്ചു. "ഇത്... ഇത് നമ്മുടെ ഐശ്വര്യം! അജു, നിനക്ക് വേണോ ഒരു പെഗ്ഗ്? തോൽവി ഒക്കെ മറക്കാം,"

അവൾ ഗ്ലാസ് എടുക്കാൻ ആഞ്ഞതും അജു അവളെ തടഞ്ഞു.

​"മതി മതി... നീ പോയി ഒന്ന് കിടക്കാൻ നോക്ക്. നാളെ നേരം വെളുക്കുമ്പോൾ നീ ഈ കാണിച്ചതൊക്കെ ഓർത്ത് തൂങ്ങിച്ചാവും,"

അജു അവളെ കളിയാക്കി.

"ഫൈസീ, നീ പാവം ഒരു പെണ്ണിനെ ചീത്തയാക്കിയല്ലോടാ. നിനക്ക് പടച്ചോൻ ചോദിക്കും!"

​ഐഷു അജുവിന്റെ തോളിൽ തട്ടി. "സാരമില്ലടാ അജൂ... തോറ്റവർക്ക് ഒപ്പമല്ല, കുടിച്ചവർക്ക് ഒപ്പമാണ് ഈ ഐഷു!" അവൾ വീണ്ടും ആടിപ്പാടി അടുക്കളയിലേക്ക് പോകാൻ നോക്കിയതും ബാലൻസ് തെറ്റി അജുവിന്റെ മേലേക്ക് വീഴാൻ പോയി. അജു അവളെ താങ്ങിപ്പിടിച്ചു. ആ ലഹരിയിലും ഫൈസിയുടെ കണ്ണുകൾ അജുവിന്റെ കയ്യിലിരിക്കുന്ന ഐഷുവിൽ തറഞ്ഞു നിന്നു.

ലഹരി തലയ്ക്ക് പിടിച്ചതോടെ ഐഷുവിന്റെ മുഖം പെട്ടെന്ന് വിളറി. അവൾ വായ പൊത്തിപ്പിടിച്ച് ഒരു ഓക്കാനം പുറത്തേക്ക് വിട്ടു.

"അജൂ... എനിക്ക്... എനിക്ക് വാൾ വെക്കാൻ വരുന്നടാ...," അവൾ തളർച്ചയോടെ അവന്റെ കൈകളിൽ തൂങ്ങി.

​"നോക്കിക്കേ ഫൈസീ, നീ വരുത്തിവെച്ചത്! എടി വാ... ഞാൻ

💬 Comments

View all comments