Chapter Title : മധുര രാത്രി [MAUSAM KHAN MOORTHY]
കുടുംബത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ ആലോചിച്ചപ്പോൾ അത് നടക്കില്ല എന്ന ചിന്തയുണ്ടായി.അതോടെ എൻറെ ആഗ്രഹത്തെ ഒരു വന്യസ്വപ്നം മാത്രമാക്കി മനസ്സിൽ കുഴിച്ചുമൂടാനൊരുങ്ങുകയായിരുന്നു ഞാൻ.അപ്പോഴാണ് അവൻ അവൻറെ വീട്ടിലേക്കെന്നെ ക്ഷണിക്കുന്നത്!
"നിൻറെ വീട്ടിലാരൊക്കെ കാണും?"-തുള്ളുന്ന മനസ്സോടെ ഞാൻ ചോദിച്ചു.
"റസിയ മാത്രം."-അവൻ ഒറ്റക്കേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്.എൻറെ മുഖമൊന്ന് വാടി.
"ഞാൻ വന്നാൽ അവൾക്കത് ബുദ്ധിമുട്ടാവില്ലേ മൻസൂർ?അവൾക്ക് തെറ്റിദ്ധാരണ ഉണ്ടാവില്ലേ?"-ഞാൻ ചോദിച്ചു.
"ഇല്ല മാഡം.അവൾക്ക് സന്തോഷമേ ഉണ്ടാവൂ.കാരണം മാഡത്തെ അവളും വല്ലാതെ ഇഷ്ടപ്പെടുന്നു.അവളൊരു പാവമാ.അവൾ തെറ്റിദ്ധരിക്കുകയും മറ്റുമില്ല.മാഡം ധൈര്യമായി വന്നോളൂ.പരിപാടി കഴിയാറാകുമ്പോഴേക്ക് ഞാൻ കാറുമായി വരാം.ഡിന്നർ വീട്ടിൽ നിന്നാവാം.നല്ല ബിരിയാണി തരാം."
"ശരി മൻസൂർ."-ഞാൻ അവനോട് യാത്ര പറഞ്ഞ് സംഘാടകർ അയച്ച കാറിൽ കയറി പരിപാടി നടക്കുന്നിടത്തേക്ക് പോയി.
സാംസ്ക്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും പത്രാധിപന്മാരും പ്രസാധകന്മാരുമൊക്കെ പങ്കെടുത്ത ചടങ്ങ് ഏതാണ്ട് പത്തരയോടെയാണ് തീർന്നത്.കാറുമായി ഓഡിറ്റോറിയത്തിന്റെ പടിക്കൽ മൻസൂർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഞാൻ വേഗം ചെന്ന് കാറിൽ കയറി.ഹോസ്റ്റൽ വേണ്ടതില്ലെന്ന് ഞാൻ സംഘാടകരോട് പറഞ്ഞിരുന്നു.
പത്തുപതിനഞ്ചു മിനിറ്റിനകം ഞങ്ങൾ അവൻറെ വീട്ടിലെത്തി.റസിയ പുറത്തേക്കിറങ്ങിവന്നെന്നെ സ്വീകരിച്ചു.ഒരു മെലിഞ്ഞ സുന്ദരിയായിരുന്നു റസിയ.വെളുത്ത നിറം.ഇരുപത്തഞ്ചു വയസ്സ് പ്രായം കാണും.നല്ല ചുറുചുറുക്കും പ്രസരിപ്പും ഉള്ള പെണ്ണായിരുന്നു അവൾ.
റസിയ എനിക്ക് മുറി കാണിച്ചു തന്നു.രണ്ടാമത്തെ നിലയിലായിരുന്നു മുറി.
"മാഡം ഒന്ന് ഫ്രെഷായിട്ടു വരൂ.അപ്പോഴേക്കും ഞാൻ ഭക്ഷണമെടുത്തു വെക്കാം."-ഇതും പറഞ്ഞു അവൾ താഴേക്ക് പോയി.ഞാൻ വിശാലമായി കുളിച്ചു.നൈറ്റി അണിഞ്ഞു.പിന്നെ താഴേക്ക് ചെന്നു.തീന്മേശമേൽ നല്ല ആവി പറക്കുന്ന ബിരിയാണി!സ്വാദോടെ കഴിച്ചു.ഞങ്ങൾ മൂവരും ഒരുപാട് സംസാരിക്കുകയും തമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്തു.മൻസൂറിന്റെ നോട്ടം മുഴുവൻ നൈറ്റിക്കുള്ളിലെ എൻറെ മാദകത്വത്തിലായിരുന്നു.എനിക്കതിൽ തെല്ലും പരിഭവം തോന്നിയില്ല.മറിച്ച് സന്തോഷമാണ്
💬 Comments
View all comments