Chapter Title : മധുരമീ പ്രണയം [Master]
കടിച്ച് എന്നെ നോക്കി. എന്റെ മനസ് ബലൂണ്‍ പോലെ ഭാരമില്ലതായി അനന്തവിഹായസ്സിലൂടെ പാറിപ്പറക്കാന്‍ തുടങ്ങി.
“അത്..സര്‍...എന്റെ മാര്യേജ് ഫിക്സ് ചെയ്തു...ഉച്ചയ്ക്ക് അദ്ദേഹം നേരില്‍ ഇങ്ങോട്ട് വരുന്നുണ്ട്..അപ്പോള്‍ പറയാം എന്ന് കരുതി വെയിറ്റ് ചെയ്യുകയായിരുന്നു” എന്റെ മുഖത്ത് നോക്കാതെയാണ് ശാലിനി അത് പറഞ്ഞത്.
ഒരു കൂടം കൊണ്ട് എന്റെ തലയ്ക്ക് അടികിട്ടിയാല്‍ എനിക്കിത്ര വേദന ഉണ്ടാകില്ലായിരുന്നു. ഞാന്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളുടെ കൂടാരം ഒരു നിമിഷംകൊണ്ട് തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്മുന്നില്‍ കണ്ടു. കണ്ണില്‍ ഇരുള്‍ കയറിയവനെപ്പോലെ ഞാന്‍ ശാലിനി കൊണ്ടുവന്ന പേപ്പറിന്റെ സംശയം തീര്‍ത്ത് കൊടുത്തു. ഒരക്ഷരം അവളുടെ വിവാഹത്തെപ്പറ്റി ചോദിക്കാനോ, അഭിനന്ദിക്കാനോ എനിക്ക് സാധിച്ചില്ല. ഞാന്‍ മരിച്ചവനെപ്പോലെ ആയിത്തീര്‍ന്നിരുന്നു. അപ്രതീക്ഷിതമായി എന്റെ മനസിലേക്ക് ചേക്കേറിയ ആ പഞ്ചവര്‍ണ്ണക്കിളിയെ ആരോ ബലമായി എന്നില്‍ നിന്നും പിടിച്ചകത്തി കൊണ്ടുപോകുന്നു! ഞാന്‍ തളര്‍ന്ന് ഒരു ജോലിയും ചെയ്യാനാകാതെ കസേരയില്‍ പിന്നോക്കം ഇരുന്നു. അങ്ങനെ എത്ര സമയം പോയി എന്നെനിക്ക് അറിയില്ല. ആരോ വരുന്നത് കേട്ടു ഞാന്‍ വെറുതെ ഒരു പേപ്പര്‍ എടുത്ത് അതിലേക്ക് നോക്കിയിരുന്നു.
“സര്‍..ദിസ് ഈസ് നവീന്‍..നവീന്‍ അലക്സ്..എന്റെ വുഡ് ബി..”
ശാലിനിയുടെ ശബ്ദം കേട്ടു ഞാന്‍ തല ഉയര്‍ത്തി നോക്കി. വെളുത്ത് സുമുഖനായ നല്ല ഉയരമുള്ള ഒരു പയ്യന്റെ കൂടെ നില്‍ക്കുന്ന ശാലിനി.
“എന്ത് പറ്റി സര്‍..മുഖം വല്ലാതെ ഇരിക്കുന്നല്ലോ” അവള്‍ എന്റെ ഭാവഭേദം കണ്ടു ചോദിച്ചു.
“നത്തിംഗ്..ഒരു തലവേദന..ഹായ് നവീന്‍ ഗ്ലാഡ് ടു മീറ്റ് യു..” ഞാന്‍ എഴുന്നേറ്റ് അവനു ഹസ്തദാനം നല്‍കി.
“താങ്ക് യു സര്‍..” അവന്‍ പറഞ്ഞു.
“ആള്‍ ദ ബെസ്റ്റ് ടു ബോത്ത്
💬 Comments
View all comments