0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

ഓഫ് യു..ചെല്ല് ശാലിനി..നവീനെ എല്ലാവരെയും പരിചയപ്പെടുത്തൂ..”

ഞാന്‍ പറഞ്ഞു. അവള്‍ തലയാട്ടി. അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങാന്‍ നേരം ശാലിനി എന്നെ തിരിഞ്ഞൊന്നു നോക്കി. ആ കണ്ണുകളിലെ ഭാവം എന്താണ് എന്നെനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല.

അവര്‍ പോയപ്പോള്‍ ഞാന്‍ കൈലേസ് എടുത്ത് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. കുറെ ഏറെ നേരം. എന്റെ ഭാഗ്യത്തിന് ആ സമയത്ത് ആരും ഉള്ളിലേക്ക് വന്നില്ല. ജനലിന്റെ അരികില്‍ ചെന്നു ഞാന്‍ പുറത്തിരിക്കുന്ന എന്റെ പഴയ സ്കൂട്ടറിലേക്ക് നോക്കി.

“എന്നെപ്പോലെ നീയും നിര്‍ഭാഗ്യവാന്‍ ആണെടാ...ശാലിനിയെ വഹിക്കാനുള്ള ഭാഗ്യം നിനക്കില്ല....” ഞാന്‍ തകര്‍ന്ന മനസോടെ സ്വയം പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാലിനിയുടെ വരവ് നവീന്റെ ഒപ്പമായി. പെണ്ണുകാണല്‍ ചടങ്ങ് നടന്നു എന്നും അടുത്ത മാസം വിവാഹനിശ്ചയം നടക്കുമെന്നും ഞാന്‍ പലരില്‍ നിന്നുമായി അറിഞ്ഞു. ജീവിതത്തോടു കടുത്ത വിരക്തി തോന്നിയെങ്കിലും എന്നെ പഠിപ്പിച്ചു വലുതാക്കിയ എന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്ത് ഞാന്‍ ജീവിച്ചു. അവര്‍ക്ക് വാര്‍ധക്യത്തില്‍ ഒരു തണലായി മാറാന്‍ എങ്കിലും എന്റെ ഈ ജന്മം കൊണ്ട് ഗുണമുണ്ടാകട്ടെ എന്ന് കടുത്ത നിരാശയുടെ നടുവിലും ഞാന്‍ ചിന്തിച്ചു. എന്നും വളരെ ആഹ്ലാദവതിയായി പുതിയ വേഷങ്ങള്‍ അണിഞ്ഞെത്തുന്ന ശാലിനിയെ കടുത്ത നഷ്ടബോധത്തോടെ നോക്കി നെടുവീര്‍പ്പിടാനല്ലാതെ എനിക്ക് ഒന്നും സാധിക്കുമായിരുന്നില്ല. രാവിലെ അവളെ കൊണ്ട് വിട്ടിട്ട് പോകുന്ന നവീന്‍ വൈകിട്ട് അവളെ തിരികെ കൊണ്ടുപോകാന്‍ എത്തും.

അടുത്ത ദിവസം രാവിലെ ശാലിനി എന്റെ ക്യാബിനില്‍ എത്തി.

“സര്‍..ഇന്ന് എനിക്ക് അവധി വേണം” നാണത്തോടെ അവള്‍ പറഞ്ഞു.

“എന്താ ശാലിനി? എന്ത് പറ്റി?”

“നവീനും ഞാനും കൂടി ഒരു സിനിമ..അല്പം

💬 Comments

View all comments