0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

ഷോപ്പിംഗ്‌” അവള്‍ വിരല്‍ കടിച്ചു നാണിച്ച് മുഖം കുനിച്ചു.

“പൊയ്ക്കോ”

അവളെ നോക്കാതെ ഞാന്‍ പറഞ്ഞു. ശാലിനി എന്റെ മുഖത്തേക്ക് അല്‍പനേരം നോക്കിനിന്ന ശേഷം പോയി. പുറത്ത് നവീന്റെ ബൈക്ക് വന്നതും അവള്‍ പോയതും ഞാനറിഞ്ഞു. എന്റെ മനസ്സില്‍ നിന്നും ദുഃഖം മാറി അവിടം ഏറെക്കുറെ കല്ലുപോലെ ആയിത്തീര്‍ന്നിരുന്നു. ആശകള്‍ക്കോ മോഹങ്ങള്‍ക്കോ ഇനിയൊരിക്കലും അവിടെ സ്ഥാനമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

അടുത്ത ദിവസം ശാലിനി ഓഫീസില്‍ എത്തിയില്ല. തോംസണ്‍ ആണ് അവള്‍ വന്നില്ല എന്ന് പറഞ്ഞത്. ഫോണ്‍ ചെയ്തിരുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഇല്ലെന്നു മറുപടി നല്‍കി. അവളെ കാണുമ്പോഴാണ് എനിക്കെന്റെ മനസ് കൈമോശം വരുന്നത്. കാണാതിരുന്നാല്‍ അത്രയ്ക്ക് സമാധാനമുണ്ട്. എങ്കിലും അവളില്ലാത്ത ഓഫീസ് ശൂന്യമയാത് പോലെ എനിക്ക് തോന്നി. പ്രസരിപ്പോടെ ഓടിനടക്കുന്ന ശാലിനി ഇപ്പോള്‍ അവിടെയില്ല. അവളുടെ അസാന്നിധ്യം എല്ലാവര്‍ക്കും ഒരു മ്ലാനത സമ്മാനിച്ചിരുന്നു. അതോ എനിക്കങ്ങനെ തോന്നിയതോ.

അടുത്ത ദിവസവും അവള്‍ വന്നില്ല.

മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശാലിനി ഓഫീസില്‍ എത്തിയില്ല. അതുവരെ ഞാന്‍ പാലിച്ചിരുന്ന നിസംഗത മെല്ലെ ഇല്ലാതാകുന്നത് ഞാനറിഞ്ഞു. അവള്‍ എന്റെ ആരുമല്ല..മറ്റാരുടെയോ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്..പക്ഷെ അവളെ കാണാതിരിക്കാന്‍ തനിക്ക് പറ്റുന്നില്ല. അവള്‍ ആരുടെയോ സ്വന്തമായിക്കോട്ടേ..തനിക്ക് ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ ഇവിടെ ഉണ്ടെങ്കില്‍! അവള്‍ പോയത് മുതല്‍ ഓഫീസ് ശ്മശാനമൂകമാണ്. അജിത്ത് മാത്രം യാതൊരു മാറ്റവും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കുന്നുണ്ട്.

അടുത്ത ദിവസം അവനെ ഞാന്‍ വിളിച്ചു.

“യെസ് സര്‍” അജിത്‌ എന്നെ ചോദ്യഭാവത്തില്‍ നോക്കി.

“അജിത്ത്..ശാലിനി ഇപ്പോള്‍ നാല് ദിവസങ്ങളായി വന്നിട്ട്..വിളിച്ചിട്ട് അവളുടെ ഫോണ്‍

💬 Comments

View all comments