Chapter Title : മധുരമീ പ്രണയം [Master]
സ്വിച്ചോഫ് ആണ്..ഇങ്ങോട്ട് അവധി വേണമെന്ന് വിളിച്ചു പറഞ്ഞിട്ടുമില്ല. ഇന്ന് ആനന്ദ് സര്‍ എന്നോട് തിരക്കിയിരുന്നു അവളുടെ കാര്യം. പറയാതെ അവധി എടുത്താല്‍ ആക്ഷന്‍ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്...അജിത്തിന് അവളുടെ വീട് അറിയാമോ? എന്താണ് പ്രശ്നം എന്നൊന്ന് തിരക്കി അറിയാനാണ്..” ഞാന്‍ പറഞ്ഞു.
“വീട് എനിക്കറിയാം സര്‍..നാളെ രാവിലെ ഞാന്‍ കയറി തിരക്കാം”
“താങ്ക്സ്”
എന്റെ മനസ് വല്ലാതെ ആശങ്കപ്പെടുന്നത് ഞാനറിഞ്ഞു. അവള്‍ സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാല്‍ മതി തനിക്ക്. അവള്‍ ഓഫീസില്‍ വന്നാലും ഇല്ലെങ്കിലും ജീവിതത്തില്‍ ഒരിക്കലും അവള്‍ക്ക് ഒരു ദോഷവും സംഭവിക്കരുത്. പാവം അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇല്ലാത്ത കുട്ടിയാണ്..ഞാന്‍ മനമുരുകി അവള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു.
അടുത്ത ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ശാലിനി സീറ്റില്‍ ഉണ്ട്. നാലുദിവസം മുന്‍പ് ഞാന്‍ കണ്ട ശാലിനി ആയിരുന്നില്ല അത്; സകല പ്രസരിപ്പും ഉന്മേഷവും നഷ്ടപ്പെട്ട, പ്രേതതുല്യയായ ശാലിനി. അവളെ കണ്ടപ്പോള്‍ എന്റെ മനസ് തകര്‍ന്നു പോയി.
“വരൂ സര്‍..ഒരു കാര്യം പറയാനുണ്ട്” അജിത്ത് എന്നെ ക്യാബിനിലേക്ക് വിളിച്ചു.
ഞാന്‍ ഉള്ളില്‍ കയറി സീറ്റില്‍ ഇരുന്നപ്പോള്‍ അവന്‍ കതകടച്ചു.
“ഇന്ന് രാവിലെ ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു സര്‍..മൂന്നു ദിവസം മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ശാലിനിയെ അവളുടെ കസിന്‍ ബ്രദര്‍ കണ്ടത് കൊണ്ടാണ് രക്ഷപെടുത്തിയത്..അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ നമുക്കൊപ്പം കാണുമായിരുന്നില്ല സര്‍..”
ഫ്രീക്കനായ അജിത്തിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു പോയിരുന്നു അത് പറഞ്ഞപ്പോള്‍. അസ്തപ്രജ്ഞനായി നാവിറങ്ങിപ്പോയവനെപ്പോലെ ഞാന്‍ ഇരുന്നു. അല്‍പനേരം ഞാനോ അവനോ ഒന്നും മിണ്ടിയില്ല.
“സാറ് അവളെ വിളിച്ച് സംസാരിക്ക്..എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍
💬 Comments
View all comments