0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

ഒന്നും പറയാനോ പറഞ്ഞു കൊടുക്കാനോ അറിയില്ല..സാറ് അവളെ തനിച്ചിരുത്തി ഒന്ന് ഉപദേശിക്ക്”

കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ എന്റെ കണ്ണുനീര്‍ വിടാതെ പിടിച്ചു നിര്‍ത്തിയത് പാടുപെട്ടാണ്. എന്റെ ശാലിനി..അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന്! മൂടിപ്പോയ കണ്ണുകള്‍ ഞാന്‍ ടിഷ്യു എടുത്ത് തുടച്ചിട്ടു നോക്കിയപ്പോള്‍  എന്റെ മുന്‍പില്‍ ജീവച്ഛവം പോലെ ശാലിനി നില്‍പ്പുണ്ടായിരുന്നു. നാല് ദിവസം മുന്‍പ് നാണിച്ചു തുടുത്ത് പ്രസരിപ്പോടെ ഇവിടെ നിന്നും ഇറങ്ങിപ്പോയ പെണ്ണാണ്‌ അവിടെ നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

“ഇരിക്ക് ശാലിനി...” എന്റെ മനസിലെ വ്യഥ അവളെ അറിയിക്കാതെ ഞാന്‍ പറഞ്ഞു. അവള്‍ ഇരുന്നു.

“എന്താണ് ചോദിക്കാതെ അവധി എടുത്തത്? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും പറഞ്ഞൂടായിരുന്നോ”

അവള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നത് ഞാന്‍ അറിഞ്ഞിട്ടില്ല എന്ന് നടിച്ചുകൊണ്ടായിരുന്നു എന്റെ ചോദ്യം.

“ഞാന്‍ ജോലി വിടുകയാണ് സര്‍”

നിര്‍വികാരമായ ഭാവത്തോടെ അവള്‍ പറഞ്ഞു. എന്റെ ഞെട്ടല്‍ അവളെ അറിയിക്കാതിരിക്കാന്‍ എനിക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നു.

“എന്ത് പറ്റി ശാലിനി? വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഇഷ്ടമല്ലേ ശാലിനി ജോലിക്ക് പോകുന്നത്..” ഞാന്‍ ചോദിച്ചു.

അവള്‍ എന്റെ കണ്ണിലേക്ക് നോക്കി. നിര്‍ജീവങ്ങളായിരുന്ന ആ കണ്ണുകളില്‍ ജലം വന്നു മൂടുന്നത് ഞാനറിഞ്ഞു. അത് ഒരു പൊട്ടിക്കരച്ചിലായി പരിണമിച്ചു. ഞാന്‍ വേഗം ചെന്നു ക്യാബിന്റെ കതടച്ചു പൂട്ടി. കാരണം അവള്‍ ഉറക്കെയുറക്കെ കരയുകയായിരുന്നു. ഞാന്‍ ഇന്റര്‍കോമില്‍ തോംസനെ വിളിച്ചു.

“തോംസണ്‍..ശാലിനി അപ്സെറ്റ് ആണ്..ഡോണ്ട് ലെറ്റ്‌ എനിബഡി ഇന്‍..”

“ശരി സര്‍”

ശാലിനിയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ നദി പോലെ ഒഴുകിയിറങ്ങി. അവള്‍ കരഞ്ഞു വിഷമം തീര്‍ക്കാനായി ഞാന്‍ കാത്തു.

💬 Comments

View all comments