Chapter Title : മധുരമീ പ്രണയം [Master]
എന്നായിരുന്നു എന്റെ ധാരണ..പക്ഷെ ഇപ്പോള്‍ നീ ആത്മഹത്യ ചെയ്യാന്‍ പോലും തുനിഞ്ഞു എന്ന് കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ സാധിച്ചില്ല..നിന്നെ ഒരു പോലീസിനും ഞാന്‍ വിട്ടുകൊടുക്കില്ല..നിന്നെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു എന്നത് ഈ പ്രപഞ്ചം മൊത്തം ഒരു ക്യാന്‍വാസ് ആക്കി എഴുതിയാലും മതിയാകില്ല..ഞാന്‍ നിന്നെ..എന്നേക്കാള്‍ അധികം സ്നേഹിക്കുന്നു..എന്നേക്കാള്‍ അധികം..ഇനിയും നീയെന്നെ ഉപേക്ഷിക്കല്ലേ..പ്ലീസ്..” എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിപ്പോയി. എനിക്ക് അവളെ അല്പനെരത്തെക്ക് കാണാന്‍ സാധിച്ചില്ല.
എന്റെ കൈകളില്‍ മൃദുവായ അവളുടെ കരം അമരുന്നതും എന്റെ കണ്ണുകള്‍ അവളുടെ വലതുകരം തുടയ്ക്കുന്നതും ഞാനറിഞ്ഞു.
“സര്‍..മേ ഐ കമിന്‍” പുറത്ത് അജിത്തിന്റെ ശബ്ദംകേട്ട് ഞാന്‍ മാറി. ഞങ്ങള്‍ ഇരുവരും കണ്ണുകള്‍ തുടച്ച ശേഷം ഞാന്‍ ചെന്നു കതക് തുറന്നു.
“ഓ..സാറും കരഞ്ഞോ..എന്നാല്‍ ഇനി കരയണ്ട..ഒരു ഹാപ്പി ന്യൂസ് ഉണ്ട്” അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു.
ഞാനും അവളും ഉദ്വേഗത്തോടെ അവനെ നോക്കി.
“നവീനും കൂട്ടുകാരും പോലീസ് പിടിയിലായി..സാറേ ആ തെണ്ടിയുടെ അച്ഛനും അമ്മയും വിദേശത്താണ്...അവനിവിടെ ഇത് സ്ഥിരം പരിപാടി ആണ്..ചോദിക്കാനും പറയാനും ആളുകളില്ലാത്ത വീടുകളില്‍ ചെന്നു പെണ്ണ് കാണുക..പെണ്ണിനെ തുടര്‍ന്നു ബൈക്കില്‍ കൊണ്ട് കറങ്ങുക..അവളെ തനിക്കും കൂട്ടുകാര്‍ക്കും വേണ്ടി ഉപയോഗിക്കുക. പല പെണ്ണുങ്ങളും അപമാനം കാരണം പരാതി നല്‍കാന്‍ മടിച്ചു.. പക്ഷെ ഇവള്‍.. ഈ കാന്താരി അവനെതിരെ പരാതി നല്‍കിയിരുന്നു എന്ന് ഇന്നാണ് ഞാന്‍ അറിഞ്ഞത്....തലയ്ക്ക് അടിയേറ്റവന്‍ ബോധമില്ലാതെ ആശുപത്രിയില്‍ ആയിരുന്നു..അവന്‍ മരിച്ചുപോകും എന്ന ഭീതിയാണ് ഇവളെ ആത്മഹത്യയിലേക്ക് നയിച്ചത്..പക്ഷെ അവനു ബോധം വീണു..പോലീസ് അവനെക്കൊണ്ട് എല്ലാ സത്യങ്ങളും പറയിച്ചും കഴിഞ്ഞു...”
എന്റെയും ശാലിനിയുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഞാന്‍ അജിത്തിനെ കെട്ടിപ്പിടിച്ചു.
“എന്നെയല്ല..സാറ് അവളെ കെട്ടിപ്പിടിക്ക്..ആ കൊച്ച് എത്രമാത്രം സാറിനെ സ്നേഹിക്കുന്നുണ്ട് എന്നറിയാമോ...”
ഫ്രീക്കന്‍ അജിത്ത് കരയുന്നത് മനസു നിറഞ്ഞു കവിഞ്ഞ എനിക്ക് കാണാന്‍ സാധിച്ചില്ല. ഞങ്ങളെ തനിച്ചാക്കി കതകടച്ചിട്ട് അവന്‍ പുറത്ത് പോയതും അല്പം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
ശാലിനിയുടെ കണ്ണുകള്‍ സജലങ്ങള്‍ ആയിരുന്നു; എന്റെയും. പക്ഷെ ആ മുഖത്ത് എന്റെ പഴയ ശാലിനിയെ ഞാന്‍ കണ്ടു. എല്ലാ പ്രസരിപ്പും ഊര്‍ജ്ജവും നിഷ്കളങ്കതയും ലജ്ജയും ഉള്ള എന്റെ മാത്രം ശാലിനിയെ.
💬 Comments
View all comments