0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

നമുക്ക് ഉള്ളില്‍ ഇരിക്കാമെന്നും.. മനസോടെയല്ലെങ്കിലും ഞാന്‍ ഉള്ളില്‍ കയറി..പിന്നെയാണ് സര്‍ ഞാനവന്റെ തനിരൂപം കണ്ടത്..വിവാഹത്തിന് മുന്‍പ് നമ്മുടെ ആദ്യ മധുവിധു ഇന്നാണ് എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു..എങ്കില്‍ അച്ഛനും അമ്മയും വന്നിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവന്‍ എന്നെ ഉള്ളില്‍ ഇരുത്തിയിട്ട് പുറത്തിറങ്ങി സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു..ഞാനിത് അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് കാണാന്‍ ടിവി ഓണാക്കി തന്നിട്ടാണ് അവന്‍ പോയിരുന്നത്..”

നിര്‍ത്തി, ഒന്ന് ഏങ്ങലടിച്ച ശേഷം അവള്‍ വീണ്ടും തുടര്‍ന്നു:

“അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവരെയും കൂട്ടി ഉള്ളില്‍ കയറി. അവരുടെ ഭാവം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഭയമായി സര്‍...എനിക്ക് പോകണം എന്ന് അവനോടു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ഇരിക്കെടി..അമ്മേം അച്ഛനും വന്നിട്ട് പോകാം എന്നവന്‍ പറഞ്ഞു. ഊട്ടിയില്‍ പോയ നിന്റെ അച്ഛനും അമ്മയും ഇന്നെങ്ങനെ വരുമെടാ അളിയാ എന്നൊരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ അവന്റെ ചിരി ഒന്ന് കാണണമായിരുന്നു...പിന്നെ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു..എടി പെണ്ണെ..കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ ചെയ്താല്‍ എന്താണ് കുഴപ്പം..നീ വാ..നമുക്ക് സുഖിക്കാമെടി.... എന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് അവനങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി സര്‍.. എന്നെ അവര്‍ വളഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസിലാക്കി. ഓടാന്‍ ശ്രമിച്ച എന്നെ ഒരുത്തന്‍ തടഞ്ഞു..അപ്പോള്‍ കൈയില്‍ കിട്ടിയ ഒരു കുപ്പി എടുത്ത് അവന്റെ തലയ്ക്ക് ഞാന്‍ അടിച്ചു..അവന്റെ തല പൊട്ടി ചോര വരുന്നത് കണ്ടപ്പോള്‍ അവര്‍ അന്ധാളിച്ചു നിന്നുപോയി..ഞാന്‍ വേഗം കതക് തുറന്ന് ഇറങ്ങിയോടി...ഏതു നിമിഷവും എന്നെ തേടി പോലീസ് എത്തും സര്‍...എനിക്കിനി ഒരു ജീവിതമില്ല..ഈ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു

💬 Comments

View all comments