0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

സര്‍..വേണ്ട..അങ്ങിത് മുന്പെന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്..പക്ഷെ അങ്ങന്നെ അപ്പോഴെല്ലാം ഒഴിവാക്കി..ആദ്യദിനം ലഞ്ച് കഴിക്കാന്‍ ഞാന്‍ വന്നപ്പോള്‍ എന്നെ അജിത്‌ അവരുടെ അടുത്തേക്ക് വിളിച്ചപ്പോള്‍ സാറ് അത് ഗൌനിച്ചത് പോലുമില്ല..എന്റെ മനസ് അപ്പോള്‍ എത്ര വേദനിച്ചു എന്ന് സാറിനറിയുമോ?” അവള്‍ വിതുമ്പിക്കൊണ്ടാണ്‌ അത് പറഞ്ഞത്. ഞാന്‍ ഞെട്ടി.

“ശാലിനി..നീ എന്താണ് പറയുന്നത്”

“അതെ സര്‍..ഞാന്‍ ഓഫീസില്‍ ആദ്യം വന്ന ദിവസം സാറ് എന്നെ നോക്കിയ രീതി ഞാന്‍ ശ്രദ്ധിച്ചതാണ്...സാറിന് എന്നോടുള്ള എല്ലാ സ്നേഹവും ആ നോട്ടത്തില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു..ഞാനും ആദ്യ ദര്‍ശനത്തില്‍ സാറിനെ മനസുകൊണ്ട് വരിച്ചിരുന്നു....ജീവിതത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വലിയ ആകര്‍ഷണം എനിക്ക് അന്ന് സാറിനോട് തോന്നിയിരുന്നു..പക്ഷെ സാറ് എന്നെ ആരംഭം മുതല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വേദനയോടെ ഞാന്‍ മനസിലാക്കി.....എനിക്ക് ചെയ്യാനുള്ള വര്‍ക്ക് പോലും സാറ് വേറെ ഒരാളെക്കൊണ്ടാണ് എന്നെ പഠിപ്പിച്ചത്..ഞാന്‍ അജിത്തിന്റെ ഒപ്പം പോയത് സാറിനോടുള്ള ദേഷ്യം കൊണ്ട് മാത്രമായിരുന്നു..സ്കൂട്ടര്‍ വാങ്ങിയ ദിവസം സാറ് എന്നെ കൊണ്ടുപോകും എന്ന് ഞാന്‍ കരുതി..അന്ന് അജിത്‌ വിളിച്ചിട്ടും ഞാന്‍ പോയില്ല..ബസ്സ്‌ സ്റ്റോപ്പില്‍ എനിക്ക് പോകാനുള്ള ബസ് പോയിട്ടും ഞാന്‍ സാറ് അതുവഴി വരുമ്പോള്‍ എന്നെ വിളിക്കും എന്ന് ഞാന്‍ കരുതി കാത്ത് നിന്നു....പക്ഷെ സാറ് എന്നെ നോക്കിയതുപോലുമില്ല...എന്റെ വിവാഹക്കാര്യം ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ സാറിന്റെ ഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു..നവീന്റെ ഒപ്പം ഞാന്‍ വന്നപ്പോഴും സാറിന്റെ കണ്ണുകളിലെ വേദന തിരിച്ചറിഞ്ഞവള്‍ ആണ് ഞാന്‍.. അപ്പോഴും സാറൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവനെ വേണ്ടെന്നു വച്ചേനെ...പക്ഷെ അതുണ്ടായില്ല...ഇനി എനിക്ക് ഒരു ജീവിതമില്ല സര്‍...ഞാന്‍ ഏതു നിമിഷവും പോലീസ് പിടിയിലാകും..മൂന്നു

💬 Comments

View all comments