Chapter Title : മധുരമീ പ്രണയം [Master]
ദിവസങ്ങള്‍ ആയിട്ടും അവരെന്നെ തേടി വരാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്..” കരഞ്ഞുകൊണ്ടാണ് അവള്‍ പറഞ്ഞത്.
അക്കമിട്ട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടു ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ മനസ് എപ്പോഴെല്ലാം അവളെ മോഹിച്ചോ, എപ്പോഴെല്ലാം അവള്‍ക്ക് വേണ്ടി വേദനിച്ചോ, അതെല്ലാം അവള്‍ അതേപടി അറിഞ്ഞിരിക്കുന്നു. അവിശ്വസനീയമായിരുന്നു എനിക്കീ അനുഭവം. ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി. അല്‍പസമയം എടുക്കേണ്ടി വന്നു എനിക്ക് സംസാരിച്ചു തുടങ്ങാന്‍.
“ശാലിനി..നിന്റെ മനസ് ഞാന്‍ അറിയാതെ പോയി..സഹജമായ എന്റെ അപകര്‍ഷതാബോധം മൂലം നിന്നോട് ഒന്നും തുറന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല..നിനക്കും എന്നെ ഇഷ്ടമല്ല എന്നായിരുന്നു എന്റെ ധാരണ..പക്ഷെ ഇപ്പോള്‍ നീ ആത്മഹത്യ ചെയ്യാന്‍ പോലും തുനിഞ്ഞു എന്ന് കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ സാധിച്ചില്ല..നിന്നെ ഒരു പോലീസിനും ഞാന്‍ വിട്ടുകൊടുക്കില്ല..നിന്നെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു എന്നത് ഈ പ്രപഞ്ചം മൊത്തം ഒരു ക്യാന്‍വാസ് ആക്കി എഴുതിയാലും മതിയാകില്ല..ഞാന്‍ നിന്നെ..എന്നേക്കാള്‍ അധികം സ്നേഹിക്കുന്നു..എന്നേക്കാള്‍ അധികം..ഇനിയും നീയെന്നെ ഉപേക്ഷിക്കല്ലേ..പ്ലീസ്..” എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിപ്പോയി. എനിക്ക് അവളെ അല്പനെരത്തെക്ക് കാണാന്‍ സാധിച്ചില്ല.
എന്റെ കൈകളില്‍ മൃദുവായ അവളുടെ കരം അമരുന്നതും എന്റെ കണ്ണുകള്‍ അവളുടെ വലതുകരം തുടയ്ക്കുന്നതും ഞാനറിഞ്ഞു.
“സര്‍..മേ ഐ കമിന്‍” പുറത്ത് അജിത്തിന്റെ ശബ്ദംകേട്ട് ഞാന്‍ മാറി. ഞങ്ങള്‍ ഇരുവരും കണ്ണുകള്‍ തുടച്ച ശേഷം ഞാന്‍ ചെന്നു കതക് തുറന്നു.
“ഓ..സാറും കരഞ്ഞോ..എന്നാല്‍ ഇനി കരയണ്ട..ഒരു ഹാപ്പി ന്യൂസ് ഉണ്ട്” അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു.
ഞാനും അവളും ഉദ്വേഗത്തോടെ അവനെ നോക്കി.
“നവീനും കൂട്ടുകാരും പോലീസ് പിടിയിലായി..സാറേ ആ തെണ്ടിയുടെ അച്ഛനും അമ്മയും വിദേശത്താണ്...അവനിവിടെ ഇത്
💬 Comments
View all comments