0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ്‌ ഞങ്ങള്‍ മക്കള്‍ക്ക് മൂന്നു നേരം ആഹാരം നല്‍കി സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കിലും പഠിപ്പിക്കാന്‍ വിട്ടിരുന്നത്. ചെറുപ്രായത്തില്‍ പോഷകാഹാരം ഞാനോ എന്റെ അനുജനോ  കണി കണ്ടിട്ടില്ല. മമ്മി പാല് തന്നിട്ട് ഞാന്‍ കുടിക്കാതെ സൂത്രത്തില്‍ കളഞ്ഞു എന്നൊക്കെ പറയുന്ന സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്. കാരണം പാലിന്റെ രുചി എന്താണ് എന്ന് അറിയാന്‍ എനിക്കോ എന്റെ അനുജനോ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. എന്നും രാവിലെ പഴങ്കഞ്ഞി എങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ ജീവിച്ചിരുന്ന നാളുകള്‍. എവിടെ ചെന്നാലും ഒപ്പമുള്ളവരെക്കാള്‍ ചെറിയവനാണ് താന്‍ എന്ന തോന്നല്‍ ബാല്യം മുതല്‍ തന്നെ ഉണ്ട്; അത് വെറും തോന്നലല്ല, സത്യമായ വസ്തുത തന്നെ ആയിരുന്നു. പഠനത്തില്‍ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു എങ്കിലും ഒരിടത്തും മുന്‍പന്തിയില്‍ എത്താന്‍ ശ്രമിക്കുകയോ അതിനുള്ള കഴിവ് ഉണ്ടെന്നു പരിശോധിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

സ്കൂള്‍ കഴിഞ്ഞു കോളജില്‍ പഠിക്കുമ്പോഴും ഇതായിരുന്നു സ്ഥിതി. മറ്റു കുട്ടികള്‍ കാമ്പസ് ജീവിതം ആഘോഷിക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒറ്റപ്പെട്ടവന്‍ ആയിരുന്നു ഞാന്‍. ഒരു പെണ്‍കുട്ടി പോലും എന്നെ ശ്രദ്ധിച്ചിരുന്നില്ല. മറ്റ് ആണ്‍കുട്ടികള്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പം സംസാരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുമ്പോള്‍ അതൊക്കെ നോക്കി അസൂയപ്പെടാന്‍ മാത്രമേ എനിക്ക് വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ.

ജോലി കിട്ടി ഓഫീസില്‍ എത്തിയപ്പോഴും എന്നെ എന്റെ അപകര്‍ഷതാബോധം വിടാതെ പിന്തുടര്‍ന്നിരുന്നു. ഒന്നുമില്ലാത്തവന്‍ എന്ന ഒരു തോന്നല്‍..എന്നെ ഒന്നിനും കൊള്ളിക്കില്ല എന്ന ചിന്ത സദാ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഓഫീസിലും പെണ്‍കുട്ടികളുടെ എന്നോടുള്ള സമീപനം പഴയത് തന്നെ ആയിരുന്നു. എന്നെ ഒരാള്‍ പോലും ഗൌനിച്ചില്ല. അജിത്ത് സെയില്‍സ് ഓഫീസര്‍ ആണ്. പണമുള്ള വീട്ടിലെ

💬 Comments

View all comments