Chapter Title : മധുരമീ പ്രണയം [Master]
സുമുഖനായ വെളുത്ത് സുന്ദരനായ പയ്യന്‍. ജിം ബോഡി. സരസമായ സംഭാഷണം. പുതുപുത്തന്‍ ബൈക്കില്‍ ആണ് അവന്‍ ഓഫീസില്‍ എത്തുന്നത്. അവന്റെ ഒപ്പം ബൈക്കില്‍ പോകാന്‍ പെണ്‍കുട്ടികള്‍ തമ്മില്‍ മത്സരമാണ്. ബസില്‍ വരുന്ന എന്റെയൊപ്പം ഒരാളും വരാറില്ല.
ഇപ്പോള്‍ പുതിയ ഒരു പെണ്ണ് കൂടി ഓഫീസിലേക്ക് എത്തുകയാണ്. എന്റെ ഒപ്പമാണ് അവള്‍ ജോലി ചെയ്യുക എന്ന് ബോസ് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പല ആശകളും പൊട്ടി വിരിയാന്‍ തുടങ്ങിയിരുന്നു. പക്ഷെ വേഗം തന്നെ അതിന്റെ ആവേശം കെട്ടടങ്ങി. ഒരു പെണ്ണും എന്നെ ഇഷ്ടപ്പെടാന്‍ പോകുന്നില്ല. എന്തിനു വെറുതെ ആശിച്ച് ദുഖിക്കണം.
അടുത്ത ദിവസം ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ അല്പം വൈകിയിരുന്നു. വെളുക്കെ ചിരിച്ചുകൊണ്ട് വരുന്ന അജിത്തിനെ ആണ് ഞാന്‍ ആദ്യം കണ്ടത്.
“എന്റെ ദീപക് സാറേ..എവിടെപ്പോയി കിടക്കുകയായിരുന്നു..സാറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്‍ ചെയ്യാന്‍ പുതിയ ആള് വന്നിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായെന്നോ..പാവം തനിച്ചായതുകൊണ്ട് ഞാന്‍ അല്പം കമ്പനി കൊടുത്ത് ഇരിക്കുകയായിരുന്നു” അവന്‍ എന്നെ നോക്കി പറഞ്ഞിട്ട് മൊബൈലുമായി പുറത്തേക്ക് പോയി.
ഹും..അപ്പോള്‍ പുതിയ പെണ്ണിനേയും വന്ന വഴിക്ക് തന്നെ അവന്‍ കൈയില്‍ എടുത്തു കഴിഞ്ഞിരിക്കുന്നു. ഞാന്‍ മനസംഘര്‍ഷത്തോടെ എന്റെ ഓഫീസിലേക്ക് കയറി.
“ദീപക് സര്‍ എത്തി..”
എന്റെ അസിസ്റ്റന്റ്റ് തോംസണ്‍ പറയുന്നത് ഞാന്‍ കേട്ടു. അവിടെ സോഫയില്‍ അവള്‍ ഇരിപ്പുണ്ടായിരുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ എന്റെ മനസിനുണ്ടായ ഒരു ഇളക്കം, അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു സ്വര്‍ണ്ണ നിലവിളക്ക് പോലെ, മന്ദമായി ഒഴുകുന്ന പാലരുവി പോലെ, ഒരു നിഷ്കളങ്കയായ പ്രാവിനെപ്പോലെ ഒക്കെ എനിക്ക് തോന്നിപ്പോയി അവളെ കണ്ടപ്പോള്‍. ആ തുടുത്ത
💬 Comments
View all comments