0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

നിഷ്കളങ്കമായ മുഖത്തെ ചെറിയ പരിഭ്രമവും, പിടയ്ക്കുന്ന മിഴികളിലെ ഭയവും കണ്ടപ്പോള്‍ എന്റെ മനസ്‌ ആര്‍ദ്രമായി.

“സര്‍..ഷി ഈസ് ദ ന്യൂ അപ്പോയിന്റ്മെന്റ്” മറ്റൊരു അസിസ്റ്റന്റ്റ് ആയ ബക്കര്‍ പറഞ്ഞു.

“പ്ലീസ് കം” അവളെ നോക്കി ഞാന്‍ പറഞ്ഞിട്ട് എന്റെ ക്യാബിനിലേക്ക് കയറി.

ഞാന്‍ ഉള്ളില്‍ കയറി എന്റെ സീറ്റില്‍ ഇരുന്നപ്പോള്‍ അവള്‍ ഉള്ളിലേക്ക് വന്നു. ഞാന്‍ അവളെ ആപാദചൂഡം ഒന്ന് നോക്കി. വെളുത്തു മെലിഞ്ഞ സുന്ദരിയായ കുട്ടി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം. നീണ്ട മുടി പിന്നിലേക്ക് വിടര്‍ത്തിയിട്ടിരിക്കുന്നു. കഴുത്തില്‍ ചെറിയ ഒരു കുരിശുമാല. നെറ്റിയിലും കഴുത്തിലും എന്തോ എണ്ണ പുരട്ടിയിട്ടുണ്ട്.

“ഇരിക്ക്..” ഞാന്‍ പറഞ്ഞു. അവള്‍ മടിച്ചുമടിച്ച് ഇരുന്നു.

“പേര്?”

“ശാലിനി”

മുഖത്തിനും രൂപത്തിനും ചേരുന്ന പേര്; ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ശാലിനിയുടെ ആദ്യ ജോലി ആണോ ഇത്?’

“അതെ സര്‍”

“വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“ഇളയമ്മ...ഇളയച്ഛന്‍...അവരുടെ മക്കള്‍”

“ശാലിനിയുടെ പേരന്റ്സ്‌?”

“മരിച്ചു..” അവളുടെ കണ്ണുകളില്‍ മുത്തുമണികള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അവള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു.

“സോറി..ഞാന്‍ സിവി കണ്ടിരുന്നില്ല...എത്ര വരെ പഠിച്ചു?”

“ബി കോം..”

“ബ്രദേഴ്സ്, സിസ്റ്റേഴ്സ് അങ്ങനെ ആരേലും ഉണ്ടോ?”

“ഇല്ല”

“ഓക്കേ ശാലിനി..വെല്‍ക്കം ടു ദിസ് ഓഫീസ്..ഇത് സ്വന്തം വീടുപോലെ കരുതിയാല്‍ മതി....പൊയ്ക്കോളൂ”

അവള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്റെ മനസിന്റെ ഉള്ളില്‍ അവളുടെ രൂപം ആഴത്തില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ തോംസനെ ഉള്ളിലേക്ക് വിളിപ്പിച്ചു.

“സര്‍..”

“തോംസണ്‍..താങ്കള്‍ക്ക് വര്‍ക്ക് ലോഡ് കൂടുതല്‍ ആണെന്നല്ലേ പറഞ്ഞത്.. ആ പുതിയ കുട്ടിക്ക് നിങ്ങള്‍ ചെയ്യുന്ന ജോലി

💬 Comments

View all comments