0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

കുറെ പഠിപ്പിച്ചു കൊടുക്കൂ..”

“ശരി സര്‍..” അയാള്‍ പോകാനൊരുങ്ങിയ ശേഷം തിരിഞ്ഞു. ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.

“സര്‍..സൂക്ഷിക്കണം..ഈ കൊച്ചിനെയും ആ അജിത്ത്...”

“നെവര്‍ മൈന്‍ഡ്..ഞാന്‍ പറഞ്ഞത് ചെയ്യൂ..”

അയാള്‍ പോയി. പക്ഷെ അയാള്‍ പറഞ്ഞത് എന്റെ മനസിനെയും മഥിക്കുന്നുണ്ടായിരുന്നു. ശാലിനി അവന്റെ വലയില്‍ വീഴില്ല എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ശാലിനി എന്റെ പെണ്ണാണ്‌..അച്ഛനും അമ്മയുമില്ലാത്ത പാവം....അവളെ ഞാന്‍ സ്നേഹിക്കുന്നു. എന്തോ ഒരു പുതിയ ഉത്സാഹം എന്നില്‍ നിറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.

ലഞ്ച് എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിക്കുന്നത്. ഇപ്പോള്‍ ഓഫീസിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ഞങ്ങളുടെ കൂടെയാണ്. ഞാനൊഴികെ ബാക്കി എല്ലാവരും എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരാണ്. എന്റെ താഴെയുള്ളവരില്‍ ശാലിനി ഒഴികെ ബാക്കി എല്ലാവരും എന്നേക്കാള്‍ മൂത്തവരാണ്. ഉച്ചയ്ക്ക് ഞങ്ങള്‍ ലഞ്ച് കഴിക്കാനായി ഇരുന്നപ്പോള്‍ ആരോ ശാലിനിയെയും വിളിച്ചു. അവള്‍ ലഞ്ച് ബോക്സ് എടുത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് അവിടെയെത്തി.

“ഹേയ് ശാലു..കമോണ്‍..ഈ കിഴവന്മാരുടെ കൂടെ ഇരുന്നാണോ ലഞ്ച് കഴിക്കാന്‍ പോകുന്നത്..സോറി ദീപക് സാറിനെ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല കേട്ടോ..അവിടെ എല്ലാവരും ശാലിനിയെ കാത്ത് ഇരിക്കുകയാണ്..രാവിലെ ഇവിടെ വന്നപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളായിരുന്നു ഒരു ധൈര്യം തരാന്‍..അത് മറക്കല്ലേ”

വികടച്ചിരിയോടെ അവന്‍ പറഞ്ഞു. തോംസണ്‍ എന്നെ അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അത് ശ്രദ്ധിക്കാതെ എന്റെ ലഞ്ച് ബോക്സ് തുറന്നു. ശാലിനി പോകില്ല എന്നും അവള്‍ ഞങ്ങളുടെ കൂടെ ഇരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. നിഷ്കളങ്കയായ എന്റെ ശാലിനി എന്നെ വിട്ടിട്ട് പോകില്ല. ഞാന്‍ മെല്ലെ ആഹാരം തുറന്നിട്ടു നോക്കി. മനസ്സിനെ അപ്പാടെ തകര്‍ക്കുന്ന

💬 Comments

View all comments