0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

കാഴ്ചയാണ് പക്ഷെ  ഞാന്‍ കണ്ടത്. അജിത്തിന്റെ ഒപ്പം പോകുന്ന ശാലിനി. എന്റെ വിശപ്പ്‌ ഒരു സെക്കന്റ് കൊണ്ട് കെട്ടു. വലിയ, ഘനമേറിയ ഒരു ഭാരം എന്റെ ഉള്ളിലേക്ക് ഇറങ്ങി അതെന്നെ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതുപോലെ എനിക്ക് തോന്നി. പേരിന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ക്യാബിനില്‍ ചെന്നിരുന്ന എന്റെ മനസ് അശാന്തമായ കടലിനെപ്പോലെ പ്രക്ഷുബ്ധമായിരുന്നു. ആദ്യം കണ്ട നിമിഷം തന്നെ എന്റെ മനസ്‌ കീഴടക്കിയ പെണ്ണ്..നിഷ്കളങ്ക..വെള്ളരിപ്രാവ്‌ എന്നൊക്കെ താന്‍ കരുതിയ, അച്ഛനും അമ്മയും ഇല്ലാത്ത ശാലിനി ഒന്നാം ദിനം തന്നെ അവന്റെ വലയിലേക്ക് സ്വയം ചെന്നു വീണുകൊടുത്തിരിക്കുന്നു. എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തരിപ്പണമായി ചിതറുന്നത് ഞാനറിഞ്ഞു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ ഞാന്‍ കുഴങ്ങി.

ഓഫീസ് സമയം കഴിയാറായി വന്നതോടെ എന്റെ മനസ് കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ തുടങ്ങി. ഇനി അവന്റെ അടുത്ത പരിപാടി അവളെ ഒപ്പം ബൈക്കില്‍ കൊണ്ടുപോകുക എന്നതായിരിക്കും. ഇല്ല..ഉച്ചയ്ക്ക് അവിടെ മറ്റു പെണ്‍കുട്ടികള്‍ കൂടി ഉള്ളതുകൊണ്ട് ശാലിനി പോയതാണ്. ഇവിടെ വേറെ പെണ്ണുങ്ങള്‍ ആരും ഇല്ലല്ലോ. പരിചയമില്ലാത്ത ആണുങ്ങളുടെ കൂടെ ഇരുന്നു കഴിക്കാന്‍ അവള്‍ക്ക് വിഷമം കാണും. അതിന്റെ അര്‍ഥം അവള്‍ക്ക് അജിത്തിനെ ഇഷ്ടമയിട്ടു പോയി എന്നല്ല. അങ്ങനെ ഞാന്‍ ആശ്വസിച്ചെങ്കിലും എന്റെ മനസിന്റെ മറ്റൊരു കോണില്‍ വേറെ ഒരു ആധി സുനാമി പോലെ രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു. ഇല്ല..ശാലിനി അവന്റെ കൂടെ ബൈക്കില്‍ പോകില്ല. അവള്‍ വൈകിട്ട് തന്നോട് ചോദിക്കും എപ്പോഴാണ് പോകേണ്ടത് അന്ന്. അപ്പോള്‍ തനിക്ക് അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോകാന്‍ പറ്റും. അതെ..അങ്ങനെ ചെയ്യണം.

അന്നത്തെ പ്രവൃത്തിസമയം തീര്‍ന്നു. സ്റ്റാഫുകള്‍

💬 Comments

View all comments