0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

ഒന്നൊന്നായി എന്നോട് പറഞ്ഞിട്ടു പോയി. അവസാനമാണ് ശാലിനി വന്നത്. അവളെ കണ്ടപ്പോള്‍ എന്റെ മനസ് പൂത്തുലഞ്ഞു.

“സര്‍..പൊക്കോട്ടെ” അവള്‍ സൌമ്യമായി ചോദിച്ചു.

“ബസ് സ്റ്റോപ്പിലേക്ക് ഞാനുമുണ്ട് ശാലിനി..വണ്‍ മിനിറ്റ്..”

“സര്‍.അജിത്ത് സര്‍ എനിക്ക് ലിഫ്റ്റ്‌ തരാം എന്ന് പറഞ്ഞു..ഹി ഈസ് വെയിറ്റിംഗ്...”

അവള്‍ ലേശം മടിച്ചാണ് അങ്ങനെ പറഞ്ഞത്. എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ അവളെ നോക്കാതെ തലയാട്ടി. എന്റെ തൊണ്ടയുടെ താഴെ നിന്നും പൊക്കാനാകാത്ത ഒരു വലിയ ഭാരം മേലേക്ക് കയറി വരുന്നത് പോലെ എനിക്ക് തോന്നി. ശരീരം പാടെ തളര്‍ന്നവനെപ്പോലെ ഞാന്‍ ഇരുന്നു. പുറത്ത് അജിത്തിന്റെ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്ന ശബ്ദം കേട്ടു ഞാന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അവന്റെ പിന്നിലേക്ക് കയറി ഇരിക്കുന്ന ശാലിനി. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മനസും ശരീരവും തളര്‍ന്ന ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. രാവിലെ ഒരു മാലാഖയെപ്പോലെ എന്റെ മനസിലേക്ക് പറന്നുകയറിയവള്‍ ഇപ്പോള്‍ കൂട് വിട്ടു പോകുന്ന പക്ഷിയെപ്പോലെ എന്നില്‍ നിന്നും പറന്നു പോയിരിക്കുന്നു.

രാത്രി അല്പം പോലും ഉറങ്ങാന്‍ എനിക്ക് സാധിച്ചില്ല. സാമാന്യം ഭേദപ്പെട്ട ജോലി ഉണ്ടായിട്ടും, വീട്ടിലെ പ്രാരാബ്ധങ്ങളും കടങ്ങളും തീര്‍ക്കേണ്ടതുള്ളതുകൊണ്ട് എനിക്ക് സ്വന്തമായി യാതൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല. ഒരു സ്കൂട്ടര്‍ എനിക്കും ഉണ്ടായിരുന്നു എങ്കില്‍, ശാലിനി എന്റെ കൂടെ വന്നേനെ എന്നെനിക്ക് തോന്നി. അജിത്തിനെപ്പോലെ വിലകൂടിയ ബൈക്ക് വാങ്ങാനൊന്നും എനിക്ക് കഴിയില്ല. പക്ഷെ ഒരു പഴയ സ്കൂട്ടര്‍ എങ്കിലും വാങ്ങാന്‍ തനിക്ക് പറ്റില്ലേ? തനിക്കൊരു വണ്ടി ഉണ്ടെങ്കില്‍ അവള്‍ തന്റെ കൂടെയും വരും. അങ്ങനെ

💬 Comments

View all comments