0%

Chapter Title : മധുരമീ പ്രണയം [Master]

Author : Master Read All Parts 1K

അന്നുമുതല്‍ ഞാന്‍ കുറേശ്ശെ പണം മിച്ചം പിടിച്ച് നാലഞ്ച് മാസങ്ങള്‍ കൊണ്ട് ഒരു പഴയ സ്കൂട്ടര്‍ വാങ്ങി. അത് തുടച്ചു മിനുക്കി ആദ്യമായി ഓഫീസിലേക്ക് പോയപ്പോള്‍ ഞാനും എന്തൊക്കെയോ ആയി എന്നൊരു തോന്നല്‍ മനസിലുണ്ടായി.

“ഹായ് ദീപക് സര്‍ സ്കൂട്ടര്‍ വാങ്ങിയോ..പാര്‍ട്ടി വേണം സര്‍” ഞാന്‍ ചെന്നപ്പോള്‍ അജിത്ത് പറഞ്ഞു.

“പഴയ സ്കൂട്ടര്‍ ആണ് അജിത്ത്..ഇതിനും വേണോ പാര്‍ട്ടി”

എന്റെ കണ്ണ് ശാലിനിയില്‍ ആയിരുന്നു. പക്ഷെ അവളുടെ നോട്ടം എന്റെ മേലായിരുന്നില്ല; അജിത്തിന്റെ മേല്‍ ആയിരുന്നു. സ്കൂട്ടര്‍ വാങ്ങിയതിന്റെ ആഹ്ലാദം എന്റെ മനസില്‍ നിന്നും നിമിഷനേരം കൊണ്ട് ഓടിയൊളിച്ചു.

അന്ന് വൈകിട്ടും ശാലിനി അജിത്തിന്റെ ഒപ്പം പോയില്ല. കാരണം അന്നവന്റെ കൂടെ പോയത് രേഖയാണ്. ശാലിനി ബസിനാണ് പോയത്. എനിക്ക് അവളോട് എന്റെയൊപ്പം വരുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുന്ന ഇടത്ത്കൂടി ഞാന്‍ സ്കൂട്ടറില്‍ പോയി. എന്നെ അവള്‍ കണ്ടോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

“എന്താ ദീപക് സാറെ ഇത്.. ആ കൊച്ച് ബസ് സ്റ്റോപ്പില്‍ നിന്നിട്ട് സാറ് അതിനൊരു ലിഫ്റ്റ്‌ കൊടുക്കാതെ പോയത് മോശമായിപ്പോയി..ഒന്നുമില്ലെങ്കിലും സാറിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന കുട്ടിയല്ലേ?”

അടുത്ത ദിവസം രാവിലെ അജിത്ത് എന്നോട് ചോദിച്ചു.

“ഇതാരാണ് അജിത്തിനോട് പറഞ്ഞത്?” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.

“അവള് തന്നെ..രാവിലെ എന്റെ കൂടെയല്ലേ അവള് വന്നത്...ങാ പിന്നെ സാറെ അവള്‍ക്കൊരു സന്തോഷ വാര്‍ത്ത ഉണ്ട്..അത് അവള്‍ തന്നെ നേരില്‍ സാറിനോട് പറയും” അങ്ങനെ പറഞ്ഞിട്ട് അവന്‍ പോയി.

എന്റെ മനസിലെ നഷ്ടബോധം മെല്ലെ മായുന്നത് ഞാനറിഞ്ഞു.

💬 Comments

View all comments