0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.4K

എന്റെ മക്കൾക്ക്‌ കേറി കിടക്കാൻ അവരുടെ മുത്തച്ഛനായിട്ട് കൊടുത്തതാണ്.. അതു വിറ്റു തുലച്ച് ചാരായം കുടിക്കാൻ ഞാൻ സമ്മതിക്കില്ല...

എന്നാ നീയും മക്കളും കൂടി ഇതും കെട്ടിപ്പിടിച്ചിരുന്നോ.. ഞാൻ ഒരു പൂറ്റിലേക്കും വരുന്നില്ല.. പുരുഷൻ കൈലിയും മടക്കി കുത്തി ഇറങ്ങി നടന്നു...

അന്നുതന്നെ പെരുമാളിന് മറുപടി എഴുതി.. ഞാനും മക്കളും മദ്രാസിലേക്ക് വരുന്നു..

കൊല്ലത്തുനിന്നും മദ്രാസ് മെയിലിൽ വെള്ളിയാഴ്ച കയറും.. അവിടെ സ്റ്റേഷനിൽ കാത്തു നിൽക്കണം...

ഇന്ന് ശനി.. ഇനി ആറു ദിവസംകൂടിയേ ഒള്ളു.. അണ്ടി കമ്പനിയിൽ നിന്നും കിട്ടാനുണ്ടായിരുന്ന കുറച്ചു പൈസ പത്മ വാങ്ങി..ആടിനെയും രണ്ടു കുട്ടികളെയും വിറ്റു..

പുരുഷൻ അറിയാതെ കൈയിൽ സൂക്ഷിച്ചിരുന്ന രഹസ്യ സമ്പാദ്യം ഒക്കേ കൂടി ആയിരം രൂപയോളം ഉണ്ട്.. പിന്നെ പെരുമാൾ അയച്ചു കൊടുത്ത അഞ്ഞൂറും...

പോകുന്നതിനു രണ്ടു ദിവസം മുൻപാണ് സുമതിയോട് പത്മ കാര്യം പറയുന്നത്.. വിവരം അറിഞ്ഞു സുമതി അമ്പരന്നു നിന്നുപോയി..

എടിയേ മദ്രാസ് എവിടെയാണെന്ന് നിനക്ക് അറിയാമോ.. ട്രെയിനിൽ ഒക്കെ കേറി പോകണം.. അവിടെ ചെന്ന് സ്ഥലവും ഭാഷയും അറിയാതെ നീയും പിള്ളാരും കൂടി എന്തു ചെയ്യും.. അയാൾ അവിടെ കാണുമെന്ന് നിനക്ക് എന്താണ് ഉറപ്പ്...

ഇങ്ങനെ പലതും പറഞ്ഞു സുമതി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു...

എന്നാലും എന്റെ പത്മേ നിന്റെ ഒരു ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു എന്നൊക്കെ താടിക്കും കൈയ്യും കൊടുത്തു കൊണ്ട് സുമതി പറഞ്ഞു എങ്കിലും എങ്ങാനും രക്ഷപെട്ടു പോകുമോ എന്നൊരു ആശങ്കയും ആ പറച്ചിലിൽ ഉണ്ടായിരുന്നു...

വെള്ളിയാഴ്ച രാവിലെ മക്കളേ വിളിച്ചുണർത്തിയിട്ട് ചൂലുമെടുത്തു മുറ്റം അടിക്കാൻ

💬 Comments

View all comments