Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
തുടങ്ങുമ്പോഴാണ് പുരുഷൻ വരാന്തയിൽ കിടക്കുന്നത് കണ്ടത്...
രാത്രി വൈകി നല്ല പൂസായി വന്നു കിടന്നതാണ്.. വാതിൽ അടച്ചാൽ ഇപ്പോൾ കുറച്ചു നാളായി വിളിക്കാറില്ല..വരാന്തയിൽ തന്നെ കിടക്കും... വാതിൽ അടക്കുന്നതിനു മുൻപ് ഒരു പുല്ലു പായ എടുത്ത് പത്മ വെളിയിൽ ചുരുട്ടി വെയ്ക്കും..
ഭർത്താവിന്റെ കിടപ്പുകണ്ട് ഏതാനും നിമിഷങ്ങൾ അവൾ നോക്കി നിന്നു..
ബോധവും പോക്കണവും ഇല്ലങ്കിലും ആണൊരുത്തൻ വെളിയിൽ കിടപ്പുണ്ടല്ലോ എന്ന ധൈര്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ ഓർത്തു...
പുരുഷന്റെ അരയിൽ നിന്നും മാറിക്കിടന്ന കൈലി പിടിച്ച് നേരെ ഇട്ട ശേഷം അവൾ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് കട്ടൻ കാപ്പി എടുത്ത് ശ്രീകുട്ടീടെ കൈയിൽ കൊടുത്തിട്ട് അച്ഛനെ വിളിച്ചു കൊടുക്കാൻ പറഞ്ഞു...
പുരുഷൻ എഴുനേറ്റ് കട്ടൻ കുടിച്ച ശേഷം വെളിയിലേക്ക് നോക്കി കുറച്ചു നേരം വെറുതെ ഇരുന്നു...
പിന്നെ എഴുനേറ്റ് കൈലി ഒന്ന് കുടഞ്ഞ് ഉടുത്തു എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി...
അച്ഛാ നിൽക്ക്.. ദാ ഇത് അമ്മ തരാൻ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു നൂറു രൂപയുടെ നോട്ട് ജലജ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു..
പുരുഷൻ ആ നോട്ട് കൈയിൽ എടുത്ത് നോക്കി.. അടുത്ത കാലത്തൊന്നും അത്രയും രൂപ അയാളുടെ കൈയിൽ വന്നിട്ടില്ല..
അയാൾ തിരിഞ്ഞു വീട്ടിലേക്ക് നോക്കി വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് പത്മ നിൽപ്പുണ്ട്..
അവൾ മകളോട് എന്നപോലെ പറഞ്ഞു.. മുഴുവൻ ചാരായം കുടിച്ചു തീർക്കരുതെന്നു പറയ് മോളേ..
അച്ഛാ ഞങ്ങൾ ഇന്ന് പോകും.. അവിടെ ചെന്ന് പൈസയൊക്കെ കിട്ടാൻ തുടങ്ങുമ്പോൾ അച്ഛന് അയച്ചു തരാമെന്നു പറയാൻ അമ്മ
💬 Comments
View all comments