0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.4K

കരുതിയൊള്ളു...

പക്ഷേ ശ്രീകുട്ടിയെ കണ്ടുകഴിഞ്ഞപ്പോൾ പെരുമാളിന്റെ പ്രതീക്ഷയൊക്കെ തെറ്റി...

അയാൾ കണ്ടപ്പോൾ മുതൽ അവളെയാണ് ശ്രദ്ധിക്കുന്നത്.. എന്തൊരു സൗന്ദര്യമാ ഇവൾക്ക്.. നല്ല മുഖശ്രീയുള്ള കുട്ടി...

തമിഴിലും തെലുങ്കിലും കൊടിക്കട്ടി പറക്കുന്ന ഇപ്പോഴത്തെ ഏത് നായികയെക്കായിലും ഇവൾ സുന്ദരിയാണ്..

ക്യാമറക്ക് മുൻപിലെ പ്രകടനം കൂടി നന്നായാൽ താൻ ഈ അമ്മയെയും മക്കളെയും കൊണ്ട് രക്ഷപെടും...

ശ്രീകുട്ടിയുടെ നഖം മുതൽ മുടിനാര് വരെ ശ്രദ്ധിക്കുന്നുണ്ടങ്കിലും അതു പത്മ കാണാതിരിക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു...

ഊണ് കഴിഞ്ഞ് ഒരു ടാക്സിയിൽ കയറി കോടംബക്കം ബ്രിഡ്ജിന് അടുത്തേക്ക് പോകാൻ അയാൾ ഡ്രൈവറോട് പറഞ്ഞു...

പോകുന്ന വഴിക്കുള്ള കാഴ്ചകൾ മിഴിച്ചു നോക്കികൊണ്ടിരുന്നു അമ്മയും മക്കളും...

ചെറ്റ കുടിലുകൾ മുതൽ മണി മാളികകൾ വരെ.. വലിയ വലിയ കെട്ടിടങ്ങൾ.. എം ജി ആറിന്റെയും ശിവാജി ഗണേശന്റെയും വലിയ കട്ടഔട്ട്‌ കൾ....

ഒരു വീടിന്റെ രണ്ടാം നിലയിൽ ഒരു വലിയ മുറിയും അടുക്കളയും ബാത്റൂമും പുറത്ത് ഒരു ബാൽക്കണിയും.. ഇതാണ് പത്മക്ക് വേണ്ടി പെരുമാൾ എടുത്തിരുന്ന വീട്...

വീട്ടിലേക്ക് കയറാൻ പുറത്തുനിന്നും സ്റ്റെപ്പുകൾ ഉണ്ട്.. താഴെ വീട്ടിന്റെ ഓണർ ആണ് താമസം..

അവരുടെ പേര് ഈശ്വരി അക്ക.. വീടിനുള്ളിൽ ഒരു വലിയ കാട്ടിൽ രണ്ടു മൂന്ന് ചെയറുകൾ ഒരു ടേബിൾ ഒക്കെയുണ്ട്.. പക്ഷേ പാത്രങ്ങൾ ഒന്നും ഇല്ല...

പെരുമാൾ അവരെ വീട്ടിൽ ഇരുത്തിയ ശേഷം പറഞ്ഞു.. ഇവിടെ കുറച്ചു നേരം വിശ്രമിക്ക്.. ഞാൻ ഒരു മണിക്കൂറിനുള്ളിൽ വരാം...

അയാൾ ഇത്രയും പറഞ്ഞിട്ട് വേഗം സ്റ്റെപ്പ് ഇറങ്ങി പോയി... അയാൾ പോയ ഉടനെ താഴെനിന്നും വീടിന്റെ ഉടമ ഈശ്വരി അക്ക

💬 Comments

View all comments