0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.5K

കയറിവന്നു..

ഞാൻ നിങ്ങളെ പരിചയപ്പെടാൻ വന്നതാണ്.. ഭയപ്പെടേണ്ട പെരുമാൾ നല്ല ആളാണ്.. ഈ വീട് രാശിയുള്ള വീടാണ്.. ഇപ്പോൾ തെലുങ്കിലെ സൂപ്പർ നടി ***-*മദ്രാസിൽ ആദ്യം വരുമ്പോൾ ഈ വീട്ടിലാണ് താമസിച്ചത്...

ഇതൊക്കെയാണ് കട്ട തമിഴിൽ അവർ പറഞ്ഞത്.. കുറെയൊക്കെ പത്മക്ക് മനസിലായി...

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ പെരുമാളും മറ്റൊരു പയ്യനും കൂടി കുറേ സാധനങ്ങൾ മുകളിലേക്ക് കൊണ്ടുവന്നു...

മെത്ത തലയിണകൾ പാത്രങ്ങൾ സ്റ്റവ് ഇങ്ങനെ കുറച്ചു സാധനങ്ങൾ..

പത്മയും മക്കളും കൂടി എല്ലാം എടുത്തു വച്ചു.. കുറേ അരിയും പച്ചക്കറികൾ ഒക്കെ ഉണ്ടായിരുന്നു...

അണ്ണാ ഇതിനൊക്കെ ഒരു പാട് പൈസ ആയില്ലേ.. എന്റെ കൈയിൽ കുറേ രൂപയുണ്ട് ഞാൻ തരട്ടെ...

പത്മം നിന്റെ കൈയിൽ രൂപ കാണും എന്ന് എനിക്കറിയാം.. എന്നെ കണ്ടില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് പോകാനുള്ള പണം നീ കരുതും എന്ന് എനിക്കറിയാം... അങ്ങിനെ വേണം.. ഞാൻ ഇന്നലെ മരിച്ചു പോയാൽ നിങ്ങൾ എന്തു ചെയ്യും..അങ്ങിനെയും സംഭവിക്കാമല്ലോ.. നമ്മൾ മനുഷ്യരല്ലേ..

എപ്പോഴും ഒരു കരുതൽ വേണം.. ഇതിന് ചിലവായ പണമൊക്കെ എനിക്ക് തരണം.. പക്ഷേ ഇപ്പോൾ വേണ്ട.. നിനക്ക് പടങ്ങൾ കിട്ടുമ്പോൾ ധാരാളം പണം വരും അപ്പോൾ തന്നാൽ മതി...

ഈ സമയം താഴെനിന്ന് ഒരു മൊന്തയിൽ കുറച്ചു പാലുമായി ഈശ്വരി അക്ക കയറി വന്നു...

ആദ്യം സ്റ്റവ് കത്തിച്ചു പാലുകാച്ച് പത്മം.. ഈശ്വരി അക്ക തന്നെ പുതിയ പത്രങ്ങളിൽ നിന്നും ഒരു ചരുവം എടുത്തു കഴുകി അതിൽ പാൽ ഒഴിച്ചു വെച്ചു...

പത്മ പാൽ തിളപ്പിച്ച്‌ പഞ്ചസാര ഇട്ട് എല്ലാവർക്കും കൊടുത്തുകൊണ്ട്

💬 Comments

View all comments