Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
മദ്രാസിലെ തന്റെ ജീവിതത്തിന് തുടക്കമിട്ടു...
അൽപനേരം കൂടി അവിടെ ഇരുന്നിട്ട് പെരുമാൾ യാത്ര പറഞ്ഞു പോയി..
പിറ്റേ ദിവസം രാവിലെ പത്തു മണിയോടെ അയാൾ വന്നിട്ട് പറഞ്ഞു നമ്മൾക്ക് ഒന്ന് പുറത്ത് പോകാം.. നിങ്ങൾ റെഡിയാക്...
എവിടെ പോകുന്നു എന്ന് ചോദിക്കാതെ അവർ മൂന്നുപേരും ഒരുങ്ങി വന്നു...
വെളിയിൽ ഇറങ്ങിയ ശേഷം പെരുമാൾ പറഞ്ഞു നമുക്ക് നടന്നു പോകാം... എന്നാലേ നിങ്ങൾക്ക് ഇവിടെയൊക്കെ പരിജയം ആകൂ..
നടന്ന് പോകുന്ന വഴിയിലുള്ള ഓരോ സ്ഥാപനവും അയാൾ പരിചയപ്പെടുത്തി കൊണ്ടിരുന്നു..
ജെമിനി ഭരണി എ വി എം പോലെയുള്ള വലിയ സ്റ്റുഡിയോകൾ. പത്മയും മക്കളും അത്ഭുതത്തോടെ നോക്കി നിന്നു...
അരുണചലം സ്റ്റുഡിയോ കാണിച്ചിട്ട് പറഞ്ഞു നാളെ പത്മം ഇവിടെ നമ്മൾ വരും.. നിനക്ക് ക്യാമറ ടെക്സ്റ്റ് ഉണ്ട്..
അതെന്താ ക്യാമറ ടെക്സ്റ്റ്..? പത്മ ചോദിച്ചു..
അതോ.. ആ സിനിമയിലെ നിന്റെ കഥാപാത്രത്തിന്റെ മെയ്ക്കപ്പ് ചെയ്ത് ക്യാമറയുടെ മുൻപിൽ അഭിനയിക്കാൻ പറയും..അപ്പോൾ നീ അവർ പറഞ്ഞു തരുന്ന ഡയലോഗ് പറഞ്ഞു കൊണ്ട് അഭിനയിക്കണം..
അവർക്ക് ഇഷ്ടപെട്ടാൽ അപ്പോൾ തന്നെ കാൾ ഷീറ്റ് സൈൻ ചെയ്ത് അഡ്വാൻസ് തരും...
ഇഷ്ടപ്പെട്ടില്ലങ്കിലോ അണ്ണാ..
അതൊക്കെ ഇഷ്ടപ്പെടും.. ഞാൻ കൂടെയില്ലേ...
പെരുമാൾ അങ്ങിനെ പറഞ്ഞെങ്കിലും പത്മയുടെ മനസ്സിൽ അല്പം ഭയം തോന്നി തുടങ്ങിയിരുന്നു...
പിന്നെ അവരെ അയാൾ കൊണ്ടുപോയത് ഒരു വലിയ ടെസ്റ്റെയിൽ ഷോപ്പിലേക്കാണ്..
പത്മക്ക് കുറേ സാരികളും അവക്ക് മാച്ച് ചെയ്യുന്ന ബ്ലൗസുകളും എടുത്തു അണ്ടർ ഗാർമെൻറ്സ് സെക്ഷനിലേക്ക് ഇഷ്ടത്തിന് എടുത്തു കൊള്ളൂ എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറിനിന്നു...
ശ്രീ കുട്ടിക്കും ജലജക്കും
💬 Comments
View all comments