Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
അഭിനന്ദനം നേടി പത്മ..
അങ്ങിനെ ആദ്യത്തെ കാൾ ഷീറ്റ് സൈൻ ചെയ്തു അവൾ..പന്ത്രണ്ട് ദിവസമാണ് അവർക്ക് വേണ്ടത്..
മൂവായിരം രൂപ പ്രതിഫലം ഉറപ്പിച്ച് ആയിരം രൂപ മുൻകൂർ വാങ്ങി..
മക്കളെ വീട്ടിൽ ഇരുത്തിയ ശേഷം പത്മ തനിയെ ആണ് പെരുമാളിന്റെ കൂടെ മെയ്ക്കപ്പ് ടെസ്റ്റിന് പോയത്...
തിരിച്ചു വരുമ്പോൾ പെരുമാൾ പറഞ്ഞു..
പത്മം ഈ പടത്തിലെ വേഷം ഞാൻ നിനക്കായി പറഞ്ഞ് ഉറപ്പിച്ചിരുന്നതാണ്.. ഇപ്പോൾ നടന്ന മെയ്ക്കപ്പ് ടെക്സ്റ്റ് ഒക്കെ വെറുതെ ഒരു ഫോർമാലിറ്റി മാത്രമാണ്..മാത്ര മല്ല ഈ പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ ഞാൻ ആണ്..
പക്ഷേ എല്ലാ പടങ്ങൾക്കും അങ്ങിനെയല്ല.. അഭിനയിക്കാനുള്ള കഴിവിനോടൊപ്പം ചില നിർമ്മതാക്കളും സംവിധായകരും മറ്റുചില കാര്യങ്ങൾ കൂടി പ്രതീക്ഷിക്കും...
പത്മ പെരുമാളിന്റെ മുഖത്തേക്ക് നോക്കി..
അയാൾ തുടർന്നു.. വലിയ മുതൽ മുടക്കുള്ള കാര്യമാണ് സിനിമാ നിർമ്മാണം.. പടം പൊട്ടിയാൽ അവരുടെ പണം പോയി.. ചില ഇഷ്ടങ്ങൾ സാധിച്ചു എന്നത് മാത്രമായിരിക്കും പിന്നെ അവരുടെ ആശ്വാസം...
അങ്ങനെയുള്ള ചില ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തവരാണ് ഇന്ന് ലക്ഷങ്ങൾ സമ്പാദ്യമുള്ള വലിയ നടികൾ എല്ലാവരും...
പെരുമാൾ പറയുന്നത് മുഴുവൻ മനസിലായില്ലെങ്കിലും അയാൾ ഉദ്ദേശിക്കുന്നത് ഏതാണ്ട് അവൾക്ക് പിടികിട്ടി...
അല്പനേരത്തെ നിശബ്ദതക്കു ശേഷം അയാൾ പറഞ്ഞു..
ഞാൻ താമസിക്കുന്ന സ്ഥലം പത്മത്തിനു കാണേണ്ടേ.. ഇവിടെ അടുത്താണ് വട പളനി..
പെരുമാൾ താമസിക്കുന്നതും ഒരു വീടിന്റെ രണ്ടാം നിലയിൽ ആയിരുന്നു..
ഒരു അന്യ പുരുഷന്റെ കൂടെ അയാൾ തനിയെ താമസിക്കുന്നിടത്തേക്ക് പോകുന്നതിൽ പത്മക്ക് പ്രത്യേകത ഒന്നും തോന്നിയില്ല...
അത്രക്ക് വിധേയത്വം അയാളോട് അവൾക്ക് ഉണ്ടായിരുന്നു.. അയാൾ ഇതുവരെ മറ്റു
💬 Comments
View all comments