Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
ആധി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു...
തന്റെ മക്കളെ കുറിച്ചായിരുന്നു അവളുടെ ആധി.. ഭർത്തവിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല..
പുരുഷന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എട്ടു സെന്റ് സ്ഥലവും കൊച്ചു പുരയും മകന്റെ പേരിൽ എഴുതാതെ പത്മയുടെയും മക്കളുടെയും പേരിൽ എഴുതി വെച്ചത് കൊണ്ട് ഇപ്പോൾ കയറി കിടക്കാൻ കിടപ്പാടമുണ്ട്...
അതിൽ നിന്നും അഞ്ചു സെന്റ് വിൽക്കണമെന്നും പറഞ്ഞു ഇടക്ക് അയാൾ വഴക്കു കൂടാറുണ്ട്...
രാവിലെ സുമതി വരുമ്പോൾ പത്മ സാരി ഉടുക്കുന്ന തിരക്കിലായിരുന്നു..
ആഹ് നീ വന്നോടീ.. ഇരിക്ക് ഞാൻ ഇപ്പോൾ റെഡിയാകും...
എന്റെ പത്മേ നീ വലിയ ഒരുക്കമൊന്നും ഒരുങ്ങേണ്ട.. നമ്മളൊക്കെ രോഗികളാ...
നീ ജയിക്കുമൊടീ പത്താം ക്‌ളാസിൽ.. ജലജയെ നോക്കി സുമതി ചോദിച്ചു..
ജയിച്ചാലും കോളേജിലൊന്നും പോകാൻ പറ്റില്ലല്ലോ ചേച്ചീ.. ഞാൻ രണ്ടു വർഷമായില്ലേ പത്താം ക്ലാസ് കഴിച്ചിട്ട്...ശ്രീകുട്ടിയാണ് പറഞ്ഞത്...
ശരിയാണ്.. നല്ല മാർക്കൊടെയാണ് ശ്രീക്കുട്ടി ജയിച്ചത്.. കോളേജിലൊക്കെ വിടണമെന്ന് പത്മക്ക് ആഗ്രഹമുണ്ടായിരുന്നു...
ഫീസും മറ്റു ചിലവുകളും താങ്ങാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആഗ്രഹം മനസ്സിൽ ഒതുക്കി...
പത്മയും സുമതിയും കൂടി മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ജലജ പറഞ്ഞു.. ഇനീപ്പോൾ ഷീലയും ശാരദയുമൊക്കെ വീട്ടിലിരിക്കേണ്ടി വരുമോ..
അവൾ കളിയാക്കിയതാണ് എന്ന് മനസിലായപ്പോൾ മകളുടെ നേരെ കൈ ഓങ്ങി അടിക്കാൻ ചെന്നു പത്മ..
അത് കണ്ട് സുമതി പറഞ്ഞു...
നീ കളിയാക്കേണ്ട പെണ്ണേ.. കുറച്ചു കൂടിയൊക്കെ ഒരുങ്ങി ഇറങ്ങിയാൽ നിന്റെ അമ്മേടെ മുൻപിൽ ഷീലയോക്കെ മാറി നിൽക്കും...
അപ്പോൾ മുൻപോട്ട് നടന്നു കൊണ്ട് പത്മ പറഞ്ഞു നീയും കൂടിക്കോ പിള്ളേരുടെ കൂടെ എന്നെ കളിയാക്കാൻ...
ഞാൻ
💬 Comments
View all comments