0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.3K

കളിയാക്കാൻ പറഞ്ഞതല്ലെടീ.. ഒരുങ്ങി ഇറങ്ങിയാൽ നിന്റെ അത്രേം സുന്ദരി ഈ കുന്നിക്കോട് പഞ്ചായത്തിൽ കാണില്ല...

മനസ്സിൽ അഭിമാനം തോന്നിയെങ്കിലും അത് പുറത്തു പ്രകടിപ്പിക്കാതെ സുമതിയോടൊപ്പം അവൾ നടന്നു...

പഞ്ചായത്ത് ഓഫീസിനോട്‌ ചേർന്നുള്ള കല്യാണ മണ്ഡപം ഒരു ആശുപത്രി ആക്കി മാറ്റിയിരിക്കുന്നു...

കുറേ ആളുകൾ അവിടെ ഷൂട്ടിങ് കാണാൻ കൂടിയിട്ടുണ്ട്... യൂണിറ്റിലെ ആളുകൾ തലങ്ങും വിലങ്ങും തൃതി പിടിച്ചു നടക്കുന്നു...

മദ്രാസിലെ പോലെ എക്സ്ട്രാ നടീനടന്മാരെ ഈ നാട്ടിൻ പുറത്ത് കിട്ടില്ലാത്തത് കൊണ്ട് ലോക്കൽ ആളുകളെ സംഘടിപ്പിക്കാൻ പ്രൊഡക്ഷൻ മാനേജർ കണ്ടു പിടിച്ചത് സുമതിയുടെ ഭർത്താവ് ശ്രീധരനെയാണ്.. അങ്ങിനെയാണ് ഇക്കാര്യം സുമതി അറിഞ്ഞതും പത്മയോട് പറയുന്നതും...

സുമതിയെയും പത്മയെയും കണ്ട ഉടനെ ശ്രീധരൻ അവരെയും കൂട്ടി പ്രൊഡക്ഷൻ മാനേജർ പെരുമാളിന്റെ അടുത്തേക്ക് പോയി...

സാറേ ഇവരും രോഗികൾ ആയിട്ട് അഭിനയിക്കാൻ വന്നതാണ്..ഒരാൾ എന്റെ ഭാര്യതന്നെയാണ്...

അതെയോ.. നല്ല വയസായ രണ്ടു തള്ളമാർ കൂടി വേണമെന്ന് പറഞ്ഞിരുന്നല്ലോ ശ്രീധരാ...

ഉണ്ട് സാർ.. അവരും വന്നിട്ടുണ്ട്..

ആഹ്.. ശരി.. പിന്നെ സീനെടുക്കുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ പറ്റില്ല.. ഡോക്ടർ ആയി അഭിനയിക്കുന്ന ഉമ്മർ എത്തിയിട്ടില്ല..

ശ്രീധരാ ഇവർക്ക് രണ്ടു പേർക്കും ചായ എടുത്തു കൊടുക്കാൻ ആ പയ്യനോട് പറയ്..

നിങ്ങൾ ചായ കുടിച്ചിട്ട് എവിടെയെങ്കിലും ഇരിക്ക്.. സീൻ എടുക്കാറാകുമ്പോൾ ഞാൻ പറയാം..

ഇത്രയും പറഞ്ഞിട്ട് പെരുമാൾ പോയി..

എടീ പത്മേ ഉമ്മറാടീ നമ്മളെ ചികൽസിക്കുന്ന ഡോക്ടർ..

ഏത് ഉമ്മർ.. എടീ ആരോമൽ ഉണ്ണിയിൽ ഒക്കേ വില്ലനായി അഭിനയിക്കുന്ന ഉമ്മർ...

അതെയോ.. പത്മ അത്ഭുതം കൂറി...

അല്പം കഴിഞ്ഞപ്പോൾ ഒരു പ്രൊഡക്ഷൻ

💬 Comments

View all comments