Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
എന്താ ചെയ്യേണ്ടത് എന്ന് സഹ സംവിധായകൻ പറഞ്ഞു തരും.. അതുപോലെ ചെയ്‌താൽ മതി...
ഒരു ചെറുപ്പക്കാരനാണ് സഹ സംവിധായകൻ.. കുറച്ചു കഴിഞ്ഞ് പെരുമാളിന്റെ കൂടെ അയാൾ അവരുടെ അടുത്തേക്ക് വന്നു...
പത്മയെ ചൂണ്ടി പെരുമാൾ പറഞ്ഞു ഡയലോഗ് ഇയാൾക്ക് കൊടുക്കാം..
ഒക്കെ.. ചേച്ചീ നിങ്ങൾ രോഗികൾ ആയിട്ടാണ് അഭിനയിക്കേണ്ടത്...
ഇത് ഷൂട്ടിങ് ആണെന്ന് ചിന്തിക്കുകയെ വേണ്ട.. എന്തെങ്കിലും അസുഖം വന്ന് നമ്മൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ നിങ്ങൾ എങ്ങിനെ കിടക്കുമോ അതുപോലെ കിടന്നാൽ മതി..
പത്മയെ നോക്കി അയാൾ പറഞ്ഞു.. ചേച്ചിയുടെ അടുത്ത് ഡോക്ടറായ ഉമ്മുക്ക വന്ന് ഇപ്പോൾ എങ്ങിനെയുണ്ട് വേദനയൊക്കെ മാറിയോ എന്ന് ചോദിക്കും..
അപ്പോൾ ചേച്ചി പറയണം.. കുറവുണ്ട് ഡോക്ടർ.. നല്ല കുറവുണ്ട്..
ഇത്രയേ ഒള്ളു.. മുഖത്ത് ചിരിയോ സന്തോഷമോ ഒന്നും വരാതെ നോക്കണം.. രോഗിയല്ലേ.. അൽപ്പം അവശത മുഖത്ത് തോന്നണം...
ചേച്ചിക്ക് മനസ്സിലായോ..?
പത്മ തലകുലുക്കി...
കട്ടിലിൽ കിടന്നു കഴിയുമ്പോൾ ദേ ആ സാറാണ് ആക്ഷൻ എന്ന് പറയുക.. അപ്പോൾ മുഖത്ത് ഇത്തിരി അവശത വരുത്തികൊണ്ട് കിടന്നാൽ മതി...
ഉമ്മർ എത്ര വലിയ നാടനാണ് എന്നൊന്നും പത്മക്ക് പിടിയുണ്ടായിരുന്നില്ല.. സിനിമയിൽ കണ്ടിട്ടുണ്ട് എന്നു മാത്രം.. അതുകൊണ്ട് തന്നെ ഡയലോഗ് പറയാൻ അവൾക്ക് ടെൻഷനൊന്നും തോന്നിയില്ല..
ആദ്യ ടേക്കിൽ തന്നെ ഒക്കേ ആയി..
പെരുമാൾ പത്മയുടെ അടുത്ത് വന്ന് അഭിനന്ദിച്ചു..
അയാൾ അന്ന് വൈകുന്നത് വരെ പലതവണ തന്നെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു...
അന്ന് വൈകുന്നേരം എല്ലാവർക്കും നൂറു രൂപ കൊടുത്തപ്പോൾ പത്മക്ക് ഇരുന്നൂറ് കൊടുത്തു...
എന്നിട്ട് പറഞ്ഞു.. ഡയലോഗ് ഉള്ള സീനായതു കൊണ്ടാണ്
💬 Comments
View all comments