0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.3K

ഇന്ന് പത്മക്ക് ഇരട്ടി ശമ്പളം.. ഇതിനു വേണ്ടി ഒരാളെ മദ്രാസിൽ നിന്നും കൊണ്ടുവന്നാൽ ഇതിന്റെ നാലിരട്ടി ചിലവാകും... പത്മ അത് നന്നായി ചെയ്യുകയും ചെയ്തു...

പത്മക്ക് തനിക്ക് കിട്ടിയതിലും ഇരട്ടി പൈസ കിട്ടിയതിൽ സുമതിക്ക് ഇത്തിരി അസൂയ തോന്നിയെങ്കിലും അവൾ അത് വെളിയിൽ കാണിച്ചില്ല..

പിറ്റേദിവസം ഷൂട്ടിങ് കഴിഞ്ഞ് അന്നത്തെ കൂലിയും വാങ്ങി പുറപ്പെടാൻ തുടങ്ങുമ്പോൾ പെരുമാൾ അടുത്ത് വന്ന് പത്മയോട് പറഞ്ഞു..

താൻ ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട ആളല്ല.. മദ്രാസിൽ ആണെങ്കിൽ പത്മ ഇപ്പോൾ അറിയപ്പെടുന്ന ഒരു നടി ആയി മാറിയേനെ..

അതിനുള്ള ആകാരവും സൗന്ദര്യവും ഇയാൾക്കുണ്ട്.. മദ്രാസിലേക്ക് വരാൻ ഇഷ്ടമാണെങ്കിൽ തന്റെ അഡ്രസ്സ് പറഞ്ഞു തന്നാൽ അവസരം വരുമ്പോൾ ഞാൻ കത്തയക്കാം...

വേറെ ഒന്നും ഓർക്കാതെ പത്മ തന്റെ വീടിന്റെ അഡ്രസ്സ് അയാൾക്ക് പറഞ്ഞു കൊടുത്തു...

ആദ്യ ദിവസം തന്നെ പത്മയെ പെരുമാൾ നോട്ടമിട്ടിരുന്നു...

ശ്രീധരനോട് അയാൾക്ക് സംശയ മൊന്നും തോന്നാത്ത വിധത്തിൽ പത്മയുടെ വീട്ടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി...

സുന്ദരികളായ രണ്ടു പെണ്മക്കൾ കൂടി ഉണ്ടന്ന് അറിഞ്ഞതോടെ പത്മയെയും മക്കളെയും മദ്രാസിൽ എത്തിക്കാനുള്ള കരുക്കൾ അയാൾ നീക്കാൻ തുടങ്ങി...

പത്മയുടെ ദിവസങ്ങൾ സാധാരണ പോലെ പോയികൊണ്ടിരുന്നു..

ഒരു മാസം കഴിഞ്ഞപ്പോൾ പോസ്റ്റ്‌ മാൻ വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടു...

പത്മേ നിനക്ക് ഒരു മണി ഓർഡറും ലെറ്ററും ഉണ്ട്..

മണി ഓർഡറോ എനിക്കോ..

സി കെ പത്മ കുമാരി കാവുങ്കൽ ഹൌസ് ഇതല്ലേ..

അതേ.. അത് ഞാൻ തന്നെ..

എന്നാൽ ഇതിലൊരു ഒപ്പിട്ടിട്ട് പണം വാങ്ങിക്കോ...

മണി ഓർഡർ ഫോമിൽ സൈൻ

💬 Comments

View all comments