0%

Chapter Title : മദിരാശിപട്ടണം [ലോഹിതൻ]

Author : Lohithan Read All Parts 38.4K

ചെയ്തപ്പോൾ അഞ്ചു നൂറു രൂപാ നോട്ടും ഒരു ഇൻലാൻഡ് ലെറ്ററും കൊടുത്തിട്ട് പോസ്റ്റ്‌ മെൻ പോയി...

ആദ്യം രൂപ ചുരുട്ടി ബ്ലൗസ്സിനുള്ളിൽ വെച്ചിട്ട് വിറക്കുന്ന കൈകളോടെ ലെറ്റർ പൊട്ടിച്ച് വായിക്കാൻ തുടങ്ങി..

പ്രിയമുള്ള പത്മ കുമാരിക്ക്.. ഞാൻ പെരുമാൾ.. എന്നെ മറന്നു കാണില്ലന്ന് കരുതുന്നു.. ഞാൻ ഇപ്പോൾ ഈ കത്ത് അയക്കുന്നത് ഒരു പ്രധാന കാര്യം അറിയിക്കാനാണ്..

തനിക്ക് നല്ല അഭിനയ സിദ്ധിയുണ്ടന്ന് ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. ഇപ്പോൾ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം വന്നു ചേർന്നിരിക്കുന്നു.. രണ്ടാഴ്ചക്കുള്ളിൽ ഷൂട്ടിങ് തുടങ്ങാൻ പോകുന്ന ഒരു സിനിമയിൽ സുപ്രധാന മായ ഒരു വേഷം തനിക്കുവേണ്ടി ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്..

മൂവായിരം രൂപ പ്രതിഫലം ലഭിക്കും.. മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ ആണ് ഷൂട്ടിങ്...

ഈ സിനിമ കഴിഞ്ഞാൽ വീണ്ടും തുടർച്ചയായി സിനിമകൾ കിട്ടും..

രക്ഷ പെടാൻ തനിക്ക് ദൈവം കാണിച്ചു തന്ന അവസരമാണ് ഇത്.. കുട്ടികളെ തനിച്ചാക്കി വരാൻ ബുദ്ധിമുട്ടാണെങ്കിൽ അവരെയും കൂട്ടിക്കോ.. ഇളയ മകളെ ഇവിടെ നല്ലൊരു കോളേജിൽ ചേർത്തു പഠിപ്പിക്കാം..താമസിക്കാൻ ചെറിയ വാടകക്ക് ഇവിടെ ധാരാളം വീടുകൾ ലഭിക്കും.. തന്റെ ഭർത്താവിന് താല്പര്യമാണ് എങ്കിൽ അയാളെയും കൂട്ടിക്കോ...

ഞാൻ നിര്ബന്ധിക്കില്ല.. കഴിവുള്ള ഒരു പെണ്ണ് ആ കുഗ്രാമത്തിൽ കിടന്ന് നശിച്ചു പോകണ്ടാന്നു കരുതി എന്നെയൊള്ളു..ഇതിനോടൊപ്പം അയച്ചിരിക്കുന്നു പണം നിങ്ങൾ വരുകയാണെങ്കിൽ യാത്ര ചിലവിനു ഉപയോഗിക്കാം.. വരുന്നില്ലെങ്കിൽ നിങ്ങളുടെ വീട്ടു ചിലവിനു ഉപയോഗിച്ചു കൊള്ളുക.. സ്നേഹപൂർവ്വം പെരുമാൾ...

Nb: വരുന്നുണ്ട് എങ്കിൽ ഈ കത്ത് കിട്ടിയാലുടനെ മറുപടി അയക്കുക..

പത്മ ലെറ്ററും കൈയിൽ പിടിച്ച് അമ്പരപ്പോടെ

💬 Comments

View all comments