0%

Chapter Title : മദിരാശിപ്പട്ടണം 4 [ലോഹിതൻ]

Author : Lohithan Read All Parts 4.4K

ആറ്റാൻ കിടക്കുമ്പോൾ പത്മ പെരുമാളിനോട് ചോദിച്ചു.. " അണ്ണാ അണ്ണൻ ഹരിപ്രിയ ഫിലിംസിന്റെ സിനിമയുടെ കാര്യം പറഞ്ഞത് ശരിയാണോ.. " താൻ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് അവൾ വന്ന സന്തോഷത്തിൽ പെരുമാൾ പറഞ്ഞു.. " അതേ പത്മ.. ഒരു പുതിയ മുഖത്തെ അവർ തേടുന്നുണ്ട്.. പ്രായം കുറഞ്ഞ കുട്ടി ആയിരിക്കണം...ഒരു ലവ് സ്റ്റോറിയാണ്.. കളറിൽ ആണ് എടുക്കുന്നത്.. " "ബോംബയിൽ നിന്നോ ആന്ത്രയിൽ നിന്നോ ആരെയെങ്കിലും അവർക്ക് കിട്ടും അണ്ണാ.. ഇവിടെ ഇപ്പോൾ പുതുമുഖങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലല്ലോ.. " "ഹേയ്.. അവർക്ക് ഒരു മലയാളി കുട്ടിയെതന്നെ വേണമെന്നാണ്‌ പറഞ്ഞത്..." "എനിക്ക് പറ്റിയ റോൾ ഉണ്ടങ്കിൽ ചോദിക്കാൻ മേലായിരുന്നോ അണ്ണാ.. വലിയ കമ്പനിയല്ലേ.. സ്ഥിരമായി പടം എടുക്കുന്നവരല്ലേ.. " "അതിന്റെ മുതലാളി പോത്തൻ സാർ എന്നെ വിളിപ്പിച്ചിരുന്നു പത്മാ.. നമ്മുടെ ശ്രീകുട്ടിയെ കുറിച്ച് മെയ്ക്കപ്പ് ദേവസ്യ പോത്തൻ സാറിനോട് പറഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.." "അയാൾ എങ്ങിനെയാ ശ്രീകുട്ടിയെ കണ്ടത്..?" "നിന്റെ കൂടെ സെറ്റിൽ വന്നപ്പോൾ കണ്ടതായിരിക്കും..അവർ കാസ്റ്റ് ചെയ്താൽ മഹാ ഭാഗ്യം ആയിരിക്കും പത്മ.. വലിയ ബാനർ അല്ലേ.. പടം ഹിറ്റാകും എന്നുറപ്പാണ്.. " " അവൾ ചെറിയ കുട്ടിയല്ലേ അണ്ണാ.. ഇപ്പോൾ പഠിക്കട്ടെ.. സിനിമാ കാര്യമൊന്നും ഇപ്പോൾ അവളുടെ തലയിൽ കയറ്റേണ്ട.. മാത്ര മല്ല അവളെ തന്നെ തിരഞ്ഞെടുക്കും എന്ന് ഉറപ്പില്ല.. എത്ര പേരെ അവർ ഓഡിഷന് വിളിക്കും.. അതിൽ ഒരാളെ അല്ലേ അവക്ക് ഇഷ്ടപ്പെടുകയൊള്ളു.." അങ്ങിനെയല്ല പത്മാ.. ഓഡിഷൻ ഒന്നും ഉണ്ടാവില്ല.. വലിയ ഓഫർ തന്നിട്ടുണ്ട്.. നീയും ഞാനുമായുള്ള ബന്ധം പോത്തൻ സാർ

💬 Comments

View all comments