Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]
പറയുന്ന കാര്യങ്ങൾ ഒരു വിധത്തിൽ സത്യം ആല്ലേ. തന്റെ ഭർത്താവ് എന്നൊരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്നിട്ടും ഒരു പ്രയോജനം പോലും ഇല്ലാതെ എന്തിനു.
ബാലൻ :ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം...
സുനിത അയാളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ എഴുന്നേറ്റു നിന്നു. എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു. അവൾക് പെട്ടന്ന് പിന്നിലേക്ക് മാറി പോകണം എന്ന് തോന്നി പക്ഷേ എന്തോ ഒരു ധൈര്യത്തിൽ അങ്ങനെ തന്നെ നിന്ന് കൊണ്ട്. അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.
ബാലൻ :ഞാൻ നിനക്ക് ഒരു ജീവിതം തന്നാൽ നീ സ്വീകരിക്കുമോ...
സുനിതയുടെ ഉള്ളിൽ കൂടി ഒരു മിന്നൽ പോയ പോലെ ആയി. അയാൾ എന്താണ് പറഞ്ഞു വരുന്നത്.. അവളുടെ ശരീരത്തിൽ വല്ലാതെ വിയർപ്പ് പൊടിയുവാൻ തുടങ്ങി.
ബാലൻ :പെട്ടന്ന് ഒരുത്തരം വേണ്ട ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം. പിന്നെ ഒരു കാര്യം ആലോചിച്ചു നോക്ക് വളർന്നു വരുന്ന കുഞ്ഞിന്റെ കാര്യം നിനക്ക് ഈ സ്ഥിതിയിൽ ഈ കുടുംബം തന്നെ മുൻപോട്ട് ഓടിക്കാൻ പറ്റുന്നില്ല അപ്പോഴാണ്.
സുനിതയുടെ ഹൃദയം ഇടിപ്പ് കൂടി കൂടി വരാൻ തുടങ്ങി. പെട്ടന്ന് പ്രതീക്ഷിക്കാതെ അയാളുടെ കൈ അവളുടെ തോളിൽ പതിച്ചു. സുനിത എന്തോ പാറ ഉറച്ചത് പോലെ ആയി പോയി. ഒന്ന് അനങ്ങാൻ പോലും അവൾക്ക് അപ്പോൾ സാധിക്കാത്ത അവസ്ഥ ആയിരുന്നു. അവളുടെ കണ്ണുകൾ അയാളുടെ കണ്ണിൽ ഉടക്കി നിന്നു.
ബാലൻ :നീ ഒന്ന് കൊണ്ടും പേടിക്കണ്ട നിനക്ക് രാഞ്ജിയെ പോലെ വാഴുവാൻ ഉള്ളത്
💬 Comments
View all comments