0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

എന്റെ കുടുംമ്പത്തോട്‌ തന്നെ വേണമായിരുന്നോ ഇങ്ങനെ !!

പക്ഷേ അവൻ അതൊന്നും വാക്ക് കൊണ്ടില്ല. സുനിതയും അത്‌ പോലെ തന്നെ ആയിരുന്നു അവൾ തന്റെ കാമുകനെ മാത്രം ആയിരുന്നു നോക്കിയത്.

ബാലൻ :സുനിതേ ഇനി താമസിക്കാൻ സമയം ഇല്ല നീ എന്റെ കൂടെ ഇപ്പോൾ ഇറങ്ങണം.

സുനിത ഒന്ന് ഞെട്ടി !!!ബാലനെ ഒന്ന് നോക്കി.

ബാലൻ :ഇനി ഇവിടെ നിന്നാൽ ഇവൻ നിന്നെയും എന്നെയും കൊല്ലും !!.നാളെ ഈ വിവരം പുറത്ത് അറിഞ്ഞാൽ നീ നല്ലത് പോലെ നാറും. നിനക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആകും. അത് കൊണ്ട് നമുക്ക് ഇവിടെ നിന്നും പോകാം.

സുനിത :അപ്പോൾ എന്റെ മോൾ !!!!

ബാലൻ :ഇപ്പോൾ അതിനു സമയം ഇല്ല, ഈ മഴയത്തു കുഞ്ഞിനെ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണ്. പിന്നെ ആ കാര്യം ആലോചിച്ചു നീ പേടിക്കണ്ട നമ്മുടെ കല്യാണം കഴിഞ്ഞാൽ നിയമപരമായി കുഞ്ഞ് അമ്മയുടെ അടുത്തേക്ക് തന്നെ എത്തും. നമുക്ക് തത്കാലം ഇവിടെ നിന്ന് മാറാം.

ബാലൻ വേഗത്തിൽ പറഞ്ഞു തീർത്തു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മഴ തകർത്തു പെയ്യുന്ന മുറ്റത്തേക്ക് ഇറങ്ങി ഓടി.തിരിഞ്ഞു നോക്കി കൊണ്ട് സുനിത അയാളുടെ കൂടെ ഇറങ്ങി പോയി. തന്റെ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കൊണ്ട് സുനിത ഭർത്താവിന്റെ സുഹൃത്തിന്റെ കൂടെ മറ്റൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങി.മുരളി ഇണിയിച്ചു വരുമ്പോളേക്കും ബാലൻ സുനിതയെ കൊണ്ട് പോയി കഴിഞ്ഞിരുന്നു. മുരളിയ്ക്ക് എന്ത് ചെയ്യണം എന്നറിയാതെ നിന് പോയി. ഇനിയി കാര്യം നാട്ടിൽ അറിഞ്ഞാൽ എന്താകും അവസ്ഥ അയാൾ ആകെ കുഴഞ്ഞു. കുടിച്ച മദ്യത്തിന്റെ കേട്ട് ഒറ്റയടിക്ക് പോയപോലെ തോന്നി. നേരം വെളുത്തു വന്നു ഒടുവിൽ എത്ര മറച്ചു വെച്ചിട്ടും ആ കാര്യം മറനീക്കി പുറത്ത് വന്നു സുനിത മറ്റൊരാളുടെ കൂടെ നാട് വിട്ടകാര്യം. മുരളിയുടെ മദ്യപാനം കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന് പിന്നീട് അയാൾക്ക് മനസിലായി.അയാൾ മദ്യത്തെ അകറ്റുവാൻ തുടങ്ങി എന്നാൽ സുനിത അപ്പോഴാണ് മദ്യത്തിനേക്കാളും വിഷം കൂടിയ ആപത്തിലേക്ക് കാൽ വെച്ചത്.

?????????????????

💬 Comments

View all comments