0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

കുഞ്ഞ് നിന്റെ അടുത്തേ വരൂ.

സുനിത :ഉം..

അങ്ങനെ ഒക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ കുറച്ചു നേരം മാറി ഇരുന്നു കരഞ്ഞു. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ദിവസങ്ങൾ മാസങ്ങൾ ആയി.. ഏകദേശം ഒരു 3, 4 മാസങ്ങൾ പിന്നിട്ടു. അങ്ങനെ ഇരിക്കെ ഒരു ദിവസം ബാലൻ ഒരു കാറിൽ വീട്ടിലേക്ക് വന്നു ബാലൻ മാത്രം ആയിരുന്നില്ല കൂടെ കുറച്ചു കൂട്ട്കാരും ഉണ്ടായിരുന്നു. കാറിന്റെ ശബ്ദം കേട്ട് ആണ് സുനിത അങ്ങോട്ട് ചെന്നത്. കാറിൽ നിന്നും ബാലൻ ഇറങ്ങി വരുന്നത് കണ്ടു തൊട്ടു പിന്നാലെ മറ്റൊരാൾ അയാളുടെ കൂടെ ഒരു ലേഡി ഉണ്ടായിരുന്നു. അത് കൂടാതെ മറ്റൊരു പുരുഷനും സ്ത്രീയും കൂടി അവരോടൊപ്പം ഉണ്ടായിരുന്നു. അവർ നേരെ വീട്ടിലേക്ക് ആണ് വന്നത്. വന്ന പാടെ ബാലൻ അവരെ പരിചയ പെടുത്താൻ തുടങ്ങി.

ബാലൻ :ദേ ഗയ്‌സ് ഇതാണ് എന്റെ ഭാര്യ സുനിത...

സുനിത എല്ലാരേയും നോക്കി ഒന്ന് കൈ തൊഴുതു. അവർ എല്ലാം തിരിച്ചും കൈ തൊഴുതു.

ബാലൻ :സുനിത ഇതെല്ലാം എന്റെ ഫ്രണ്ട്‌സ് ആണ് എല്ലാരും മലയാളീസ് ആണ്. ചെറുപ്പത്തിൽ തന്നെ ഗൾഫിൽ പോയി സെറ്റിൽ ആയി പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം മലയാളി ആയി ജനിച്ചു പോയില്ലേ ഈ മണ്ണിന്റെ മണം അടിക്കാതെ ഉറങ്ങാൻ പറ്റുമോ. ഇപ്പോൾ ജസ്റ്റ് നമ്മുടെ നാടൊക്കെ കണ്ട് മടങ്ങാൻ വന്നത് ആണ്. വർഷത്തിൽ വെക്കേഷന് പോലെ നാട്ടിൽ വരും അടിച്ചു പൊളിച്ചു കറങ്ങും നാട് വിടും.

സുനിത :ഓഹ്ഹ്...

കൂട്ടത്തിൽ ഒരാൾ അതെ നീ പഴം പുരാണം

💬 Comments

View all comments