Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
പറച്ചിൽ നിർത്തി ഞങ്ങളെ ഒക്കെ ഒന്ന് പരിചയപെടുത്തി കൊടുക്ക്.
ബാലൻ :ഓഹ്ഹ് സോറി സോറി ഞാൻ ആ കാര്യം മറന്നു. സുനിത ഇവരാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഇപ്പോൾ കൗണ്ടർ വിട്ട ഇദ്ദേഹം ആണ് മുസ്തഫ ഇത് പുള്ളിടെ വൈഫ് അർഷിദ. പിന്നെ ഇത് ഹുസൈൻ പുള്ളിടെ വൈഫ് ജമീല.
അവർ എല്ലാരും സുനിതയുടെ അടുത്ത് കൈ കൂപ്പി നമസ്കാരം പറഞ്ഞു. സുനിതയും തിരിച്ചു അത് പോലെ ചെയ്തു. എന്നാൽ അപ്പോൾ അവർക്ക് കൊടുക്കാൻ ആയി ഒരു വലിയ സദ്യക്ക് ഉളള ഒരു വകയും ഇല്ലായിരുന്നു അത് കൊണ്ട് അവൾ ബാലനോട് കാര്യം പറഞ്ഞു. ബാലൻ പറഞ്ഞു.
ബാലൻ :ഇപ്പോൾ എല്ലാരും പുറത്ത് നിന്ന് ആഹാരം കഴിച്ചിട്ടുണ്ട് രാത്രിയിലേക്ക് റെഡി ആക്കിയാൽ മതി. അങ്ങനെ രാത്രിയിലേക്ക് വേണ്ടി ഉളള ആഹാരം ഉണ്ടാക്കുന്ന ധത്രപാഡിൽ ആയിരുന്നു എല്ലാരും. അർഷിദയും ജമീലയും കൂടെ കൂടി. അന്ന് ചില കാര്യങ്ങൾ അവർ അതിനിടയിൽ സുനിതയോട് ചോദിക്കുക ഉണ്ടായി.
ജമീല :അല്ല സുനിതയ്ക്ക് ഇപ്പോൾ എത്ര വയസ്സ് ആയി..
സുനിത :എനിക്ക് 29ആയി ചേച്ചി.
അർഷിദ :അപ്പോൾ ചെറുപ്പം ആണല്ലേ !!!
സുനിത ഒന്ന് പുഞ്ചിരിചു കൊണ്ട് വീണ്ടും കറിക്ക് അറിയുവാൻ തുടങ്ങി.
ജമീല :സുനിത നാട് എവിടെ ആണ്...
സുനിത :കോതമംഗലം !!
ജമീല :രണ്ടാം കെട്ടു ആണല്ലേ !!!
സുനിത ഒന്നും പറയാതെ തല കുനിച്ചു.
അർഷിദ :ഹേയ് അന്നേ വിഷമിപ്പിക്കാൻ വേണ്ടി ചോയിച്ച അല്ല കേട്ടോ. സംഭവം എല്ലാം ഞങ്ങൾ അറിഞ്ഞു. ആദ്യത്തെ കെട്ടിൽ മുഴു കുടിയൻ
💬 Comments
View all comments