0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

കൊണ്ട് പോകുന്നില്ലല്ലോ. എന്നാൽ പിന്നെ ഇവളെ നമുക്ക് പറഞ്ഞത് പോലെ അക്കരെ കൊണ്ട് പോകാം. അവള് നല്ല ഒന്നാന്തരം ചരക്ക് ആണ് ഉറപ്പായിട്ടും അറബികൾ മയങ്ങി വീഴും.

അവരുടെ വർത്താനം എല്ലാം ഒളിഞ്ഞു നിന്ന് കേട്ടപ്പോൾ സുനിതയുടെ തല പിളരും പോലെ തോന്നി. ഒരു നിമിഷത്തെ ആവേശത്തിൽ താൻ എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത് എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ സ്വന്തം മുരളി ഏട്ടനെ വഞ്ചിച്ചു. നല്ലത് ഏത് തെറ്റ് ഏതെന്നു മനസ്സിൽ ആക്കാൻ വൈകി പോയി എന്ന് അവൾക്ക് മനസ്സിൽ ആയി. ഇനി കരഞ്ഞു കാര്യം ഇല്ല എങ്ങനെ എങ്കിലും ഇവിടെ നിന്ന് രെക്ഷപെടണം എന്നായിരുന്നു അവളുടെ ചിന്ത. അന്ന് വൈകുന്നേരം ആയപ്പോൾ അവർ എല്ലാം പോകുവാൻ ഇറങ്ങി. സുനിത അയാളുടെ കണ്ണ് വെട്ടിച്ചു പോകുവാൻ തന്നെ തീരുമാനിച്ചു പക്ഷേ എടുത്തു ചാടി എന്തെങ്കിലും ചെയ്യാൻ അവൾക് പേടി ആയിരുന്നു കാരണം അവൾ ഇപ്പോൾ കേരളത്തിൽ മറ്റൊരു അറ്റത്തു ആണ്. ബാലൻ എപ്പോഴും അടുത്ത് തന്നെ ഉണ്ട് പോകുവാൻ കൈയിൽ കാശ് ഒന്നും ഇല്ല താനും. അങ്ങനെ അവൾ പ്ലാൻ ചെയ്തു ബാലൻ അറിയാതെ അവന്റെ പാക്കറ്റിൽ നിന്നും അവൾ എല്ലാ ദിവസവും കുറച്ചു കുറച്ചു പൈസ അടിച്ചു മാറ്റി വെക്കാൻ തുടങ്ങി. അങ്ങനെ നാളുകൾ കടന്നു പോയി അങ്ങനെ അവൾ ഉദ്ദേശിച്ച ദിവസം എത്തി എന്ന് തന്നെ പറയാം. കൈയിൽ അത്രയും നാൾ സ്വരൂപിച്ചു വെച്ച പൈസ എല്ലാം എടുത്തു അവൾ തിരികെ യാത്ര തുടർന്നു. പക്ഷേ ആ നാട്ടിലേക്ക് എങ്ങനെ തിരിച്ചു ചെല്ലും എന്നായിരുന്നു അവളുടെ ചിന്ത കാരണം അവൾ അവരുടെ മുൻപിൽ ഇപ്പോൾ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം പോയ കാമുകി ആണ്. എന്ത് വന്നാലും മുരളി ഏട്ടൻ അവളെ ഉപേക്ഷിച്ചു കളയില്ല എന്ന് അവൾ കരുതി. തിരികെ വീട്ടിലേക്കു ആരു എന്ത് ചോദിച്ചാലും അതിനു മുഖം കൊടുക്കില്ല എന്ന് അവൾ ഉറച്ചു മുന്നോട്ടു തന്നെ എന്നായി. പിറ്റേന്ന് രാവിലെ ആയപ്പൊളേക്കും നാട്ടിൽ എത്തി കവലയിൽ ബസിൽ വന്നിറങ്ങിയപ്പോൾ

💬 Comments

View all comments