Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
എല്ലാവരും സുനിതയെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി..
കടയിൽ ഉള്ളവർ പിശു പിശുക്കുന്നത് അവൾ ശ്രദ്ധിച്ചു.. "എല്ലാം അറിഞ്ഞിട്ടുള്ള വരാവണോ എന്തോ "അവളുടെ മനസ്സ് ഒന്ന് ചെറുതായ് ആളി. കാര്യം എന്താണ് എന്ന് ചോദിക്കണം എന്നുണ്ട് പക്ഷേ ആരോട് ചോദിക്കും അവർ ഒക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ സുനിത കുറച്ചു വേഗത്തിൽ വീട്ടിലേക്കു നടക്കാൻ തുടങ്ങി. അവൾക്ക് ശരീരം നന്നായി കുഴഞ്ഞു വരുന്നുണ്ടായിരുന്നു എങ്കിലും അവൾ അതെല്ലാം സഹിച്ചു വീട്ടിലേക്ക് നടന്നു. സമയം ഏകദേശം 11:30കഴിഞ്ഞു കാണും ഉച്ച വെയിൽ തുടക്കം കുറിച്ച്. പോകും വഴി വെള്ളം കുടിക്കാൻ പോലും അവൾക്ക് മറ്റുള്ളവരോട് ചോദിക്കാൻ മടി ആയിരുന്നു. അവൾ ഒരു വിധം നടന്നു വീട്ടിലേക്കുള്ള വഴിയിൽ എത്തി. വീടിന്റെ മുൻപിൽ ഒരു ചെറിയ പന്തൽ അവൾ കണ്ട് അവളുടെ മനസ്സിൽ പല പല അനാവശ്യ ചിന്തകൾ കടന്നു വന്നു.അവൾ റോഡിൽ നിന്ന് കൊണ്ട് അകത്തേക്ക് നോക്കി അവിടെ ചെറിയൊരു ആൾക്കൂട്ടം കാണാം. പെട്ടന്ന് ഒരു കാർ പൊടി പറത്തി അവളുടെ അടുത്തേക്ക് എത്തി. അവളുടെ മുൻപിൽ വന്നു കാർ മെല്ലെ ബ്രേക്ക് ചെയ്തു. അതിനുള്ളിൽ നിന്നും മുരളി പുറത്തേക്ക് ഇറങ്ങി. മുരളിയെ കണ്ടപ്പോൾ അവൾക്ക് സന്തോഷം ആയി എന്നാൽ അയാളുടെ കൂടെ മറ്റൊരു സ്ത്രീയും പുറത്തേക്ക് ഇറങ്ങി.ആ പെൺകുട്ടിയുടെ കയ്യിൽ ഒരു കല്യാണ മാലയും ഉണ്ട്. കാറിന്റെ മുൻപിലത്തെ ഡോർ തുറന്നു മകളും പുറത്ത് ഇറങ്ങി. സുനിതയെ കണ്ടപ്പോൾ ആ കുഞ്ഞു തിരിഞ്ഞു ചെന്നു മുരളിയുടെ കാലിൽ കെട്ടിപിടിച്ചു നിന്നു. അത് കണ്ടു അവൾ വല്ലാതെ വിഷമിച്ചു. മുരളിയുടെ മുഖത്തെ ഒരു ചെറു പുഞ്ചിരിയും മൗനവും മാത്രം ആയിരുന്നു.
സുനിത :മുരളി ഏട്ടാ എന്നോട്....
മുരളി :മതി ഇത് പോലെ ഞാനും കരഞ്ഞു നിന്റെ മുൻപിൽ വന്നിരുന്നു പക്ഷേ അന്ന് നീ എന്നേ ഓർത്തില്ല എന്നത് ശെരി തന്നെ പക്ഷേ എന്റെ കുഞ്ഞിനെ പോലും വേണ്ടാതെ വെച്ചവൾ ആണ് നീ. ഇനി അവൾക്കും നിന്നെ ആവശ്യം ഇല്ല. നിനക്ക് ഓർമ്മ കാണുമോ അന്ന് രാത്രി സത്യത്തിൽ ആ
💬 Comments
View all comments