0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആത്മഹത്യ മാത്രം ആയിരുന്നു മനസ്സിൽ ചിന്ത എന്നാൽ എന്റെ മോളെ കുറിച്ചു ഓർത്തപ്പോൾ. നീ ഇട്ടേച്ചു പോയി ഞാനും കൂടി പോയാൽ അവൾ അനാഥ ആകില്ലേ എന്നായിരുന്നു എന്റെ മനസ്സിൽ ചിന്ത. നീ കരുതും പോലെ ഞാൻ ഇപ്പോൾ ആ കുടിയൻ ആയ മുരളി അല്ല. അപ്പോൾ നീ കരുതും എനിക്ക് എങ്ങനെ പെണ്ണ് കിട്ടി എന്ന് അല്ലെ.

നാട്ടുകാർ എല്ലാം നോക്കി നിൽക്കെ മുരളി അവന്റെ മനസ്സിൽ ഉള്ളത് എല്ലാം പറഞ്ഞു.

മുരളി :അന്ന് രാത്രി ഞാനും കുഞ്ഞും ഉറങ്ങിയത് ബസ്റ്റാന്റിൽ കിടന്നു ആണ്. നേരം വെളുത്തപ്പോൾ അവിടെ ഉള്ള ഒരു ലോട്ടറിക്കാരൻ എന്നെ വന്നു തട്ടി ഉണർത്തി. അയാൾ എനിക്ക് ചായ വാങ്ങി തന്നു മോൾക്ക് കഴിക്കാൻ ആഹാരം വാങ്ങി തന്നു. എന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചു അറിഞ്ഞു സത്യത്തിൽ അയാൾ എനിക്ക് കുറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നു. ഈശ്വരനെ നേരിട്ട് കണ്ടു മുട്ടുക എന്ന് പറയില്ലേ അതായിരുന്നു അവിടെ നടന്നത്. എനിക്ക് അയാൾ പോകും മുൻപ് കുറച്ചു പൈസ തന്നു പോകും മുൻപ് ഒരു ടിക്കറ്റും. അതുമായി വീട്ടിൽ വന്നു കയറിയപ്പോൾ ഇനി എങ്ങനെ എന്നു മാത്രം ആയിരുന്നു എന്റെ ചിന്ത.ജോലി അന്വേഷിച്ചു പോകുവാൻ തന്നെ ആലോചിച്ചു. ഉടുപ്പ് എടുത്തു ഇട്ടപ്പോൾ ആണ് അയാൾ എനിക്ക് സമ്മാനിച്ച ആ ടിക്കറ്റ് ഞാൻ ശ്രദ്ധിച്ചത്. വെറുതെ ആണെങ്കിലും ഞാൻ അത് ഒന്ന് നോക്കി പിന്നെ എന്താണ് എന്ന് സത്യത്തിൽ എനിക്ക് തന്നെ മനസ്സിൽ ആയില്ല. ഇപ്പോൾ എനിക്ക് പുതിയ ഒരു ജോലി ഉണ്ട് വണ്ടി ഉണ്ട് സത്യം പറയാല്ലോ ni പോയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് എല്ലാം തിരിച്ചു കിട്ടി തുടങ്ങി എന്ന് ഞാനും പലപ്പോഴും ചിന്തിച്ചു...

മുരളി അങ്ങനെ പറഞ്ഞു കൊണ്ട് ഒരു കൊല ചിരി അവളുടെ മുഖത്തു നോക്കി. എന്നിട്ട്

മുരളി :അല്ല എവിടെ നിന്റെ പുതിയ കെട്ടിയോൻ.... ആവശ്യം കഴിഞ്ഞു അവൻ ഇട്ടേച്ചും പോയി കാണും അല്ലെ...

തല കുനിച്ചു നിന്ന് സുനിത വിങ്ങി വിങ്ങി

💬 Comments

View all comments