Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
കരഞ്ഞു. അപ്പോഴും ആൾക്കാർ പലരും അവളെ പഴിക്കാൻ തുടങ്ങി. അവളുടെ കരച്ചിൽ കണ്ടു കൊണ്ട് ആവണം മുരളി അടുത്തേക്ക് ചെന്നു.
മുരളി :സുനിതേ വരുന്നോ നീ അകത്തോട്ടു....
സുനിത പെട്ടന്ന് അയാളുടെ മുഖത്തേക്ക് നോക്കി..
മുരളി :അല്ല കല്യാണത്തിന് നല്ല ചപ്പാട് ഉണ്ട് ഞണ്ണിയിട്ട് പോവാം.
മുരളി മുണ്ട് മടക്കി കുത്തി ഒരു ചിരിയും ചിരിച്ചു തന്റെ പുതിയ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വീട് മുറ്റത്തേക്ക് നടന്നു. അപ്പോൾ അവിടെ കൂടി നിന്ന എല്ലാവരും മുരളിയുടെ സംസാരം കേട്ട് ഒന്ന് ചിരിച്ചു. മുരളി എല്ലാരും കേൾക്കെ ഉറക്കെ സംസാരിച്ചു കൊണ്ട് വീട്ടിലേക്കു നടന്നു.
മുരളി :വീട്ടിലെ ഊണ് പോരാഞ്ഞിട്ട് പുറത്തു ഉണ്ണാൻ പോയത് ആണ് സമൂഹ സദ്യ കഴിഞ്ഞു ആണ് വരുന്നത്....
മുരളിയുടെ കളിയാക്കുന്ന വാക്കുകൾ കേട്ട് കൊണ്ട് സുനിത അവിടെ തന്നെ നിന്നു. അവിടെ കൂടി നിന്നവർ എല്ലാം പുതു പെണ്ണിനെ കാണാനും ആഹാരം കഴിക്കാനും ആയി മുരളിയുടെ വീട്ടിലേക്ക് പോയി. പെട്ടന്ന് സുനിത ശർദിക്കാൻ തുടങ്ങി. അവിടെ നോക്കി നിന്ന ഒരാൾ പറഞ്ഞു സമൂഹ സദ്യ പണി തന്നു അല്ലെ... !!!!!?✌️
"അവിഹിതവും ജീവിതത്തിന് ഹാനീകരം "
താത്കാലികമായി ഈ കഥയുടെ ഷട്ടർ വീഴുന്നു.
[സത്യത്തിൽ ഈ കഥയുടെ ആദ്യ ഭാഗം ഞാൻ എഴുതിയ പോലെ യൂട്യൂബിൽ കണ്ടിരുന്നു.പക്ഷേ ഇതിൽ ബാലൻ എന്ന കഥാപാത്രം എന്റെ സങ്കല്പം ആയിരുന്നു ആ സങ്കല്പ കഥാപാത്രം കൃത്യമായി അവർ ആ കഥയിൽ പറയുന്നുമുണ്ട്. എന്നാൽ ചൂടൻ രംഗങ്ങൾ കട്ട് ചെയ്തു കൊണ്ട് ആണ് ആ കഥ യൂട്യൂബിൽ പ്രത്യക്ഷം ആയത്. ചിലർ ഇതിന്റെ രണ്ടാമത്തെ പാർട്ട് ചോദിച്ചിരുന്നു സത്യത്തിൽ ആ കഥ കേട്ട് കഴിഞ്ഞപ്പോൾ രണ്ടാമത്തെ പാർട്ടും എഴുതി വരണം എന്ന് തോന്നി. ഈ കഥ അവതരിപ്പിക്കുക ആണെങ്കിൽ മുഴുവൻ കഥ അങ്ങനെ തന്നെ അവതരിപ്പിക്കുക ??]
💬 Comments
View all comments