Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
ഒന്നും ഇല്ല താനും. അങ്ങനെ അവൾ പ്ലാൻ ചെയ്തു ബാലൻ അറിയാതെ അവന്റെ പാക്കറ്റിൽ നിന്നും അവൾ എല്ലാ ദിവസവും കുറച്ചു കുറച്ചു പൈസ അടിച്ചു മാറ്റി വെക്കാൻ തുടങ്ങി. അങ്ങനെ നാളുകൾ കടന്നു പോയി അങ്ങനെ അവൾ ഉദ്ദേശിച്ച ദിവസം എത്തി എന്ന് തന്നെ പറയാം. കൈയിൽ അത്രയും നാൾ സ്വരൂപിച്ചു വെച്ച പൈസ എല്ലാം എടുത്തു അവൾ തിരികെ യാത്ര തുടർന്നു. പക്ഷേ ആ നാട്ടിലേക്ക് എങ്ങനെ തിരിച്ചു ചെല്ലും എന്നായിരുന്നു അവളുടെ ചിന്ത കാരണം അവൾ അവരുടെ മുൻപിൽ ഇപ്പോൾ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം പോയ കാമുകി ആണ്. എന്ത് വന്നാലും മുരളി ഏട്ടൻ അവളെ ഉപേക്ഷിച്ചു കളയില്ല എന്ന് അവൾ കരുതി. തിരികെ വീട്ടിലേക്കു ആരു എന്ത് ചോദിച്ചാലും അതിനു മുഖം കൊടുക്കില്ല എന്ന് അവൾ ഉറച്ചു മുന്നോട്ടു തന്നെ എന്നായി. പിറ്റേന്ന് രാവിലെ ആയപ്പൊളേക്കും നാട്ടിൽ എത്തി കവലയിൽ ബസിൽ വന്നിറങ്ങിയപ്പോൾ എല്ലാവരും സുനിതയെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി..
കടയിൽ ഉള്ളവർ പിശു പിശുക്കുന്നത് അവൾ ശ്രദ്ധിച്ചു.. "എല്ലാം അറിഞ്ഞിട്ടുള്ള വരാവണോ എന്തോ "അവളുടെ മനസ്സ് ഒന്ന് ചെറുതായ് ആളി. കാര്യം എന്താണ് എന്ന് ചോദിക്കണം എന്നുണ്ട് പക്ഷേ ആരോട് ചോദിക്കും അവർ ഒക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ സുനിത കുറച്ചു വേഗത്തിൽ വീട്ടിലേക്കു നടക്കാൻ തുടങ്ങി. അവൾക്ക് ശരീരം നന്നായി കുഴഞ്ഞു വരുന്നുണ്ടായിരുന്നു എങ്കിലും അവൾ അതെല്ലാം സഹിച്ചു വീട്ടിലേക്ക് നടന്നു. സമയം ഏകദേശം 11:30കഴിഞ്ഞു കാണും ഉച്ച വെയിൽ തുടക്കം കുറിച്ച്.
💬 Comments
View all comments