0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 1512
മനസിലായി. കാരണം അത് പൂട്ടിയാല്‍ മുന്‍പിലൂടെ കള്ളന്‍ കേറിയാല്‍ അറിയില്ലല്ലോ? രണ്ടും ഉറങ്ങാന്‍ പോകാനായി കാത്ത് ഞാന്‍ പടിയില്‍ ഇരുന്നു. “എങ്കീ ഞാമ്പോവാ” പെമ്പ്രന്നോത്തി പറഞ്ഞു. അവര്‍ ഉള്ളിലേക്ക് പോയപ്പോഴാണ് ഞാന്‍ വീണ്ടും ഞെട്ടിയത്. പിള്ള ഒരു ഇരുമ്പു കട്ടില്‍ നിവര്‍ക്കുന്നു! അയാള്‍ അത് നിവര്‍ത്തി തുണി വിരിച്ച് തലയണയും വച്ചിട്ട് മലര്‍ന്നൊരു കിടപ്പ്! അപ്പൊ ഈ തെണ്ടിക്കിഴവന്‍ ഇവിടെയാണോ ഉറക്കം? കട, കാശ് എന്നൊരു ചിന്തയെ ഉള്ളോ ഇയാള്‍ക്ക്. എടോ അകത്തുപോയി കിടക്കടോ? എടോ പോടോ! നിശബ്ദം ഞാനമറി. ശരീരവും മനസ്സും തളര്‍ന്നു ഞാനവിടെത്തന്നെ ഇരുന്നു; ഇയാളിതിനു കാവല്‍ കിടക്കുന്നുണ്ട് എന്ന് സ്വപ്നതില്‍ക്കൂടി ഞാന്‍ അറിഞ്ഞിരുന്നില്ല. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. ഇക്കണക്കിന് ഇയാള്‍ക്കൊരു ജൂവലറി ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇയാള്‍ ഉറക്കമേ വേണ്ടെന്നു വച്ചേനെ! നാളത്തെ കഞ്ഞികുടിയും വാടകയും എന്റെ മുന്‍പില്‍ രാക്ഷസാകാരം പൂണ്ടു. അവരെ കണ്ടുഭയന്നു ഞാനറിയാതെ മയങ്ങിപ്പോയി.
എന്റെ ഭാഗ്യത്തിന് ചെവികള്‍ എന്നെ സഹായിച്ചു. പിള്ളയുടെ കൂര്‍ക്കംവലി അവ കൃത്യമായി വലിച്ചെടുത്ത് എന്റെ തലച്ചോറിലേക്ക് സന്ദേശമയച്ചു. സാധാരണ കൂര്‍ക്കമായിരുന്നില്ല അത്. കുറെ നേരം ഒരേ താളത്തില്‍ വലിച്ചിട്ട് ഒരു ക്ലച്ചുപിടുത്തം ഉണ്ട്; അതാണെന്നെ ഉണര്‍ത്തിയത്. ചില കണ്ടം ചെയ്യാറായ ലൈലാന്റ് ലോറികളുടെ ഗിയര്‍ മാറുന്നതിനേക്കാള്‍ ഉച്ചത്തിലുള്ള, കട്ടര്ര്ര്ര്ര്‍.. എന്നൊരു ശബ്ദം; അതെന്നെ ഉണര്‍ത്തി. സമയം എത്രായി എന്നൊരു പിടിയും ഉണ്ടായിരുന്നില്ല എന്നത് രണ്ടാമത്തെ കാര്യം; ഒന്നാമത്തെ കാര്യം എവിടെയാണ് ഞാനെന്നു എനിക്ക് മനസ്സിലായില്ല എന്നതാണ്. പൊതുവേ ഈ സമയത്ത് ആ കുടൂസ്സ് മുറിയിലെ ഒടിഞ്ഞ കട്ടിലില്‍ ഉറങ്ങുന്ന ഞാന്‍ കണ്ണ് തുറന്നപ്പോ ഇതാ ഏതോ ചവിട്ടുപടിയില്‍ ഇരിക്കുന്നു! നിലവിളിക്കാഞ്ഞത് ആരുടെയോ മനനേര്. സ്ഥലകാലബോധം വീണ്ടുകിട്ടിയപ്പോള്‍ എന്റെ കാതില്‍ ചന്ദ്രന്‍ പിള്ളയുടെ കൂര്‍ക്കസംഗീതമെത്തി. ഞാന്‍ മൂട് പൊക്കി മൂരിനിവര്‍ന്നു. പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ചന്ദ്രന്‍ പിള്ളയുടെ കടയിലെ എനിക്ക് വേണ്ടതില്‍ അധികം സാധനങ്ങളും പണവും ഘട്ടം ഘട്ടമായി എന്റെ വീട്ടിലെത്തി. ജീവിതത്തിലാദ്യമായി ഞാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഏക രാവായി ആ ദിവസം മാറി. എല്ലാം കഴിഞ്ഞപ്പോള്‍ ഞാനൊരു വീഴ്ച്ചയായിരുന്നു കട്ടിലിലേക്ക്.. ഇജ്ജാതി ഒരുറക്കം ഞാനെന്റെ ജന്മത്ത്

💬 Comments

View all comments