Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]
പരദൂഷണം ചെവികളില്‍ നിന്നും ചെവികളിലേക്ക് എത്തിച്ച് പുളകം കൊള്ളുന്നവനുമായ ചന്ദ്രന്‍ പിള്ളയെന്ന അറുത്തുകൊല്ലിയുടെ കട, ഇവിടെ നിന്നും കൃത്യം ആറു വീടുകള്‍ക്ക് അപ്പുറത്താണ്. അവിടെയാണ് നാളെ മുതല്‍ എനിക്ക് ജീവിക്കാനുള്ള നിധി ഇരിക്കുന്നത്.
ആദ്യത്തെ ഉത്സാഹം വകതിരിവിന് വഴിമാറിയപ്പോള്‍ ഞാന്‍ അതെപ്പറ്റി ഒന്നുകൂടി ആലോചിച്ചു. എന്താലോചിക്കാന്‍? നാളെ ഉണ്ണാന്‍ അരി വേണം. മറുതയാന്റിക്ക് വാടക കൊടുക്കാന്‍ പണവും വേണം. മുകളിലേക്ക് നോക്കി ഞാന്‍ കൈകൂപ്പി. ചന്ദ്രാ, നീ കാത്തു.
ഞാന്‍ ഉറങ്ങിയില്ല. എന്തായാലും രണ്ടുമണിയൊക്കെ ആകുമ്പോഴേക്കും എല്ലാവനും ഉറങ്ങാനിടയുണ്ട്. അതുവരെ കാത്തിരിക്കണം. കാത്തിരുന്നാല്‍ വിശക്കാനിടയുണ്ട്. വിശന്നാല്‍ നാളെ രാവിലത്തേക്ക് വച്ചിരിക്കുന്ന പഴങ്കഞ്ഞി സ്വാഹയാകും. വിശക്കല്ലേ ഭഗവാനേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ എന്റെ ടെറസില്‍ നിന്നും ചന്ദ്രന്‍പിള്ളയുടെ വീടിന്റെ ടെറസ്സ് കാണാന്‍ പരിശ്രമിച്ചു.
കാത്തിരിപ്പ് പോലെ പ്രയാസമുള്ള ഒരു ജോലി വേറെയില്ല എന്നെനിക്ക് തോന്നി. സമയം ഒച്ചിനെപ്പോലെയാണ് നീങ്ങുന്നത്. പക്ഷെ ഇതല്ലാതെ വേറെ നിവൃത്തിയില്ലല്ലോ? ഏതാണ്ട് ഒരുമണി ആയപ്പോള്‍ ഞാന്‍ തയ്യാറായി. ഇനി മെല്ലെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങണം. താഴും പൂട്ടും തുറക്കാന്‍ സാധിക്കുന്ന ഒന്നുരണ്ടു കമ്പികളും, ഒരു ചെറിയ ചുറ്റികയും ഉപകരണങ്ങളായി ഞാന്‍ കരുതി.
ചുറ്റും ഒരാവര്‍ത്തി നോക്കിയ ശേഷം ഞാന്‍ തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് കയറി. രണ്ടിനും ഇടയില്‍ നല്ല ഉയരമുള്ള ഒരു അരമതില്‍ ഉണ്ട്. അതിലൊക്കെ അള്ളിപ്പിടിച്ചു കയറുന്നത് എനിക്ക് നിസ്സാരം. തെങ്ങില്‍ കയറി ശീലമുള്ള എനിക്ക് ഇത് വല്ലതും ഒരു വിഷയമാണോ?
ഓരോ ടെറസിലും ആളുണ്ടോ എന്ന് നോക്കിക്കൊണ്ടായിരുന്നു എന്റെ സഞ്ചാരം. ഭാഗ്യത്തിന് ആരും എങ്ങുംതന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ ഒടുവില്‍ ഞാന്‍ ലക്ഷ്യസ്ഥലത്ത് എത്തി;
💬 Comments
View all comments