0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 1506
ഞാന്‍ എന്റെ പരിതാപകരമായ അവസ്ഥയിലേക്ക് തിരിച്ചെത്തി. കൈയില്‍ ആകെ പത്തുരൂപ ഉണ്ട്. ചേട്ടന്‍ നാളെ വരാനിരുന്നതാണ്. അതുകൊണ്ട് കാശിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഒറ്റയടിക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇനി ഈ മൂന്നാഴ്ച കഴിയാന്‍ ഇതുമാത്രമേ ഉള്ളു. പത്തുരൂപയ്ക്ക് എന്ത് കിട്ടാനാണ്‌?
ഞാന്‍ വേഗം അടുത്തുള്ള ചന്ദ്രന്‍ പിള്ളയുടെ പലചരക്ക് കടയിലേക്ക് വച്ചുപിടിച്ചു. അരിയുടെ കൂടെ കൂട്ടാന്‍ വല്ലതും വേണ്ടേ? അയാള്‍ വീട്ടിലുണ്ടാക്കിയ അച്ചാര്‍ ചില്ലറ അളവില്‍ വില്‍ക്കുന്നുണ്ട്. എല്ലാത്തിനും ഒടുക്കത്തെ വിലയാണ്. അടുത്തെങ്ങും വേറെ കട ഇല്ലാത്തതുകൊണ്ട് അയാള്‍ക്ക് തോന്നുന്നതാണ് വില. “പത്തുരൂവായ്ക്ക് അച്ചാര്‍” രൂപ നല്‍കിയിട്ട് ഞാന്‍ പറഞ്ഞു. “അറിഞ്ഞില്യോ? ഇന്നുമുതല്‍ ലോക്ക് ഡൌണാ. സാധനത്തിനൊക്കെ വെലകൂടി” മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്‌ നോട്ട് തട്ടിപ്പറിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലേ ഇയാള്‍ക്ക് എല്ലാത്തിനും വിലകൂടുതലാണ്. ഇപ്പൊ വീണ്ടും കൂട്ടാന്‍ ഒരു കാരണവും കിട്ടിയിരിക്കുന്നു. അയാള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ അച്ചാര്‍ നല്‍കി. സാധാരണ വാങ്ങുമ്പോള്‍ തരുന്നതിന്റെ പകുതി പോലുമില്ല. “ഇത് കൊറവാണല്ലോ അമ്മാവാ” “പറഞ്ഞില്യോ? വെലകൂടി. ങാ പോ പോ..” എന്നെ രൂക്ഷമായി നോക്കിയിട്ട് അയാള്‍ അടുത്ത ആളിന്റെ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങി. ചന്ദ്രന്‍ പിള്ളയെന്ന കശ്മലനെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ വീട്ടിലേക്ക് നടന്നു. കിട്ടിയ അവസരം മുതലെടുക്കുകയാണ് അത്യാഗ്രഹിയായ കിഴവന്‍. അങ്ങനെ ഞാന്‍ വീട്ടിലിരിപ്പ് ആരംഭിച്ചു. കൊറോണയുടെ അനുഗ്രഹത്താല്‍ മടിയനായ എനിക്ക് രണ്ടു ഭാഗ്യങ്ങളും ഒരു പ്രശ്നവുമാണ്‌ ഒരേസമയത്തു വന്നു ഭവിച്ചത്. ‘എന്തെങ്കിലും ജോലി കണ്ടുപിടിക്കടാ മണ്ടയടഞ്ഞവനെ’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ചേട്ടന്‍ ഒപ്പമില്ലാത്തതാണ് ഒന്നാം ഭാഗ്യം. ഇനി ഉണ്ടായാലും ജോലി തേടി ഒരിടത്തും പോകാനൊക്കില്ല എന്നത് രണ്ടാം ഭാഗ്യം. പക്ഷെ ഇത്രേം ദിവസം തിന്നാനുള്ള വകുപ്പെങ്ങനെ കണ്ടെത്തും എന്ന പ്രശ്നവും അതിന്റെയൊപ്പമുണ്ട്. ഒരാഴ്ചത്തേക്ക് ഞാന്‍ താഴോട്ടുപോലും പോയില്ല. രാവിലെ ഒരു ചരുവം ചോറ് വച്ചുണ്ടാക്കും; അടുത്ത ദിവസം പ്രാതല്‍ കഴിക്കാനുള്ള പഴങ്കഞ്ഞിക്ക് വരെ കണക്കാക്കിയാണ് വയ്പ്പ്. കൂട്ടാനായി ഉള്ളത് ഉപ്പും അച്ചാറും ഉണക്ക മുളകുമാണ്. ചേട്ടന്‍ ഉള്ള സമയത്ത് ഇടയ്ക്കിടെ മീനും വല്ലപ്പോഴും ഇറച്ചിയും വാങ്ങുമായിരുന്നു. മിനിമം

💬 Comments

View all comments